Times Kerala

 മല്ലി വീട്ടില്‍ തന്നെ മുളപ്പിക്കാം, കൃഷി ചെയ്യാം; എങ്ങനെയെന്ന് നോക്കാം 

 
 മല്ലി വീട്ടില്‍ തന്നെ മുളപ്പിക്കാം, കൃഷി ചെയ്യാം; എങ്ങനെയെന്ന് നോക്കാം 
 

മല്ലിയില നമ്മുടെ അടുക്കളയിലെ സ്ഥിരം അംഗമാണ്. സാമ്പാറിലും രസത്തിലുമെല്ലാം മല്ലിയിലെ ചേര്‍ക്കാറുണ്ട് നമ്മള്‍. മല്ലിയില ചേര്‍ത്ത വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയും മണവും സ്വാദുമെല്ലാമാണ്. എന്നാല്‍ കീടനാശിനിയുടെ കാര്യമാലോചിക്കുമ്പോള്‍ മല്ലിയിലയെ വീട്ടില്‍ കയറ്റാന്‍ ആരുമൊന്നുമടിക്കും. കുറച്ചു മല്ലി വിത്ത് വാങ്ങി കൃഷി ചെയ്താല്‍ നമുക്ക് ശുദ്ധമായ ധാരാളം മല്ലിയിലെ സ്വന്തമാക്കാം.

സാധാരണ കടയില്‍ നിന്ന് വാങ്ങുന്ന മല്ലി മുളയ്ക്കാന്‍ പ്രയാസമാണ്. നടാനായി പ്രത്യേക വിത്ത് തന്നെ വാങ്ങാം. 25 ഗ്രാം വിത്ത് വാങ്ങിയാല്‍ രണ്ടു ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യാനുള്ളതുണ്ടാകും. മല്ലിവിത്ത് വാങ്ങിയതിന് ശേഷം വൃത്തിയുള്ള ഒരു പേപ്പറില്‍ വെച്ച് പതുക്കെയുടച്ച് രണ്ടായി പിളര്‍ത്തിയെടുക്കുക. നന്നായി വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം നനഞ്ഞ തുണിയില്‍ കെട്ടി വെയ്ക്കുക. വിത്ത് ചീഞ്ഞ് പോവാതിരിക്കാന്‍ കെട്ടിവെച്ച കിഴിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാത്ത രീതിയില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 8-10 ദിവസത്തോളം നന തുടര്‍ന്നാല്‍ നെടുകെ പിളര്‍ക്കാത്ത വിത്തില്‍ നിന്ന് രണ്ട് മുളകള്‍ പൊട്ടും.

വിത്ത് മുളപൊട്ടുന്ന സമയത്ത് പോട്ടിംഗ് മിശ്രിതം നിറച്ച് ഗ്രോബാഗിലേക്ക് വിത്ത് പാകണം. അതിന് ശേഷം വളര്‍ത്തിയെടുക്കാം. ചാണകപ്പൊടി, മണല്‍, മണ്ണ് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോബാഗില്‍ നിറയ്ക്കണം. മേല്‍ ഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം രണ്ട്, മൂന്ന് ഇലകള്‍ വന്ന് തുടങ്ങുമ്പോള്‍ തന്നെ ആദ്യത്തെ വളപ്രയോഗം നടത്താം. ചാണകപ്പൊടിയുംകടലപ്പിണ്ണാക്കുംനേര്‍പ്പിച്ച് ഗ്രോബാഗിലിടണം. ചാണകപ്പൊടിയോ കമ്പോസ്റ്റു പൊടിച്ചത് ഒരു ചെറിയ പിടി വീതം തൈകള്‍ വലുതാകുമ്പോള്‍ ചുവട്ടിലിട്ട് കൊടുക്കാവുന്നതാണ്. പത്ത് ദിവസത്തിന്റെ ഇടവേളകളില്‍ വളലായനി പ്രയോഗം നടത്താം. ബാഗില്‍ ഒരിക്കലും വെള്ളം കെട്ടി നില്‍ക്കരുത്. ഫിഷ് അമിനോസിഡും ഒരു തവണ വളമായി നല്‍കാവുന്നതാണ്. പാകി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാല്‍ മല്ലിയിലകള്‍ മുറിച്ചെടുക്കാം

Related Topics

Share this story