Times Kerala

 ശംഖുപുഷ്പം ആള് ചില്ലറക്കാരനല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം...

 
ശംഖുപുഷ്പം ആള് ചില്ലറക്കാരനല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം...
 

നമ്മുടെ വേലിപ്പടർപ്പിലും തൊടികളിലും കണ്ണെഴുതി നിൽക്കുന്ന നീല ശംഖുപുഷ്പങ്ങൾ അതി മനോഹരമാണ്. ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഇന്ത്യയിലെ ചിലയിടങ്ങളിൽ 'അപരാജിത' എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഇതിലെ സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കാൻ കഴിവുള്ളതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യമാണിത്. ഇത് രണ്ടു തരമുണ്ട്. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ടു ഇനത്തിലും ആരോഗ്യ ഗുണകൾ ഏറെയാണ്. ഇതിൻറെ പൂവും ഇലയും വേരും എല്ലാം ഔഷധയോഗ്യം തന്നെ. അസറ്റൈൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള അതി സവിശേഷ കഴിവുണ്ട്. ഇതിൻറെ പൂവിട്ട ആവി പിടിക്കുന്നത് തലവേദന കുറയ്ക്കുവാൻ നല്ലതാണ്. മേധ്യ രസായനം എന്ന വിഭാഗത്തിൽ ബുദ്ധിശക്തി വർദ്ധിക്കുവാൻ കഴിക്കേണ്ട ദ്രവ്യമാണ് ഇത്. 'ബട്ടർഫ്ലൈ പീ' എന്നാണ് ഇതിൻറെ ഇംഗ്ലീഷിലെ നാമം. ശംഖു പുഷ്പത്തിൻറെ പച്ച വേര്  അരച്ചു  മൂന്ന് ഗ്രാം എടുത്തു വെണ്ണ ചേർത്ത് വെറും വയ്യറ്റിൽ ദിവസവും രാവിലെ കഴിക്കുന്നത് കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ധാരണാശക്തി വർദ്ധിപ്പിക്കുവാനും നല്ലതാണ്. ഔഷധഗുണങ്ങൾ ഏറെയുള്ള  ശംഖുപുഷ്പം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സുഖമമായ ആരോഗ്യ ജീവിതം നമുക്ക് മുന്നോട്ടു കൊണ്ടുപോകാം. അതുകൊണ്ടുതന്നെ  ശംഖുപുഷ്പം ചായയും പുഡിങ് ആയും വിവിധതരം രൂപഭാവങ്ങളിൽ തീൻമേശകളിൽ നിറയ്ക്കുന്നവരുണ്ട്. ഇതിൽ ഏറ്റവും പ്രധാനം നീല ചായ ആണ് അഥവാ ശംഖുപുഷ്പം കൊണ്ടുള്ള ചായ.

മറ്റ് പ്രധാന ഗുണങ്ങൾ അറിയാം...

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാനും ഇതുവഴി ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. പ്രായമേറുമ്ബോഴുണ്ടാകുന്ന ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്.

ക്യാന്‍സറിനുള്ള നല്ലൊരു മരുന്നാണ്
ക്യാന്‍സറിനുള്ള നല്ലൊരു മരുന്നാണ് ഈ കുഞ്ഞുപൂവ്. ക്യാന്‍സര്‍ കോശങ്ങളിലേയ്ക്ക് കയറി ഇതിന്റെ വളര്‍ച്ച മുരടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ശംഖുപുഷ്പം. ഇതിലെ പെപ്‌റ്റൈഡുകള്‍, സൈക്ലോറ്റൈഡുകള്‍ എന്നിവയ്ക്ക് ആന്റി ട്യൂമര്‍ ഗുണങ്ങളുള്ള ഒന്നാണ്. അതായത് ട്യൂമറുകളെ തടയാന്‍ ഇവയ്ക്കാകും.

വേദന
ശരീരത്തിനകത്തെ പഴുപ്പും നീരുമെല്ലാം തടയാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ശരീരവേദനയും തലവേദനയുമെല്ലാം അകറ്റാന്‍ സാധിയ്ക്കുന്ന ഒന്നാണ് ശംഖുപുഷ്പം. തലവേദനയുണ്ടെങ്കില്‍ ഇതിന്റെ രണ്ടില വായിലിട്ടു ചവച്ചാല്‍ മതിയാകും. ഇതിന്റെ ഇലയും പൂവുമെല്ലാം ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.

കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിനെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. പ്രത്യേകിച്ചും ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഒന്നാണു ശംഖുപുഷ്പം.

ബിപി
ബിപി കുറയ്ക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് ശംഖുപുഷ്പം. ബിപി, ഹൈ്പ്പര്‍ ടെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്തമായ പരിഹാര വഴിയാണിത്.

ചര്‍മത്തിന്
ചര്‍മത്തിന് ഏറെ നല്ലതാണ് ശംഖുപുഷ്പം. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ചര്‍മാരോഗ്യത്തിന് ഏറ്റവും ഉത്തമവുമാണ്. ഷുഗര്‍ മോളിക്യുള് കാരണം ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ഉത്തമമായ ഒന്നാണ് ഇത്. ഷുഗര്‍ മോളിക്യുളുകള്‍ ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയ കൊണ്ട് ചര്‍മത്തിലെ പ്രോട്ടിനുകള്‍ക്കും ചര്‍മ കോശങ്ങള്‍ക്കും കേടുപാടുണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ നീലപുഷ്പം. അകാല വാര്‍ദ്ധക്യം തടയാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത മരുന്നെന്നു വേണം, പറയാന്‍.

മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. മുടി വളര്‍ച്ചയ്ക്കും മുടി നരയ്ക്കുന്നതിനും കൊഴിയുന്നതിനുമെല്ലാം ഏറെ നല്ലതാണിത്. ഇത് മുടിയുടെ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന ഒന്നാണിത്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമായ ഒന്നാണിത്. വയറ്റിലെ മസിലുകള്‍ക്കു റിലാക്‌സേഷന്‍ നല്‍കിയാണ് ഇത് ഈ ഗുണം നല്‍കുന്നത്. നല്ല ശോധനയ്ക്കും ഇതു സഹായിക്കുന്നു.

നല്ലൊരു ആന്റി ഡിപ്രസന്റ്
നല്ലൊരു ആന്റി ഡിപ്രസന്റ് കൂടിയാണ് ശംഖുപുഷ്പം. ഇത് നല്ലൊരു ഡിപ്രഷന്‍ മരുന്നായി പ്രവര്‍ത്തിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇത് ഈ ഗുണം നല്‍കുന്നത്. ഡിപ്രഷന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് നല്ലൊരു മരുന്നായി ഉപോയഗിയ്ക്കാവുന്നതാണ്.

ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്
ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ശംഖുപുഷ്പം. ചില പ്രത്യേക ഹെര്‍ബല്‍ ടീയുടെ ഗുണം നല്‍കുന്ന ഒന്നാണ് ഇതു കൊണ്ടുണ്ടാക്കുന്ന ചായ. ഇതിലെ ചില ഘടകങ്ങളാണ് ഈ ഗുണം നല്‍കുന്നത്.

ശരീരത്തിലെ രക്തത്തിലേയ്ക്കു പഞ്ചസാര
ശരീരത്തിലെ രക്തത്തിലേയ്ക്കു പഞ്ചസാര അലിഞ്ഞു ചേരുന്നതു തടയാനുള്ള നല്ലൊരു കഴിവുള്ള ഒന്നാണ് ശംഖുപുഷ്പം.ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയും. പ്രമേഹ രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന സ്വാഭാവിക മരുന്നാണ് ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളവും ചായയുമെല്ലാം. ഇതിലെ പോളിഫിനോളുകള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

തടി
തടി കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ശംഖുപുഷ്പം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച്‌ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്.

ബ്ലൂ ടീ
ശംഖുപുഷ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ഈ വെള്ളം കുടിയ്ക്കാം. ഇതിന്റെ ഇലയും പൂവുമെല്ലാം ഉപയോഗിയ്ക്കാം. ഇതുണ്ടാക്കി തിളപ്പിയ്ക്കുന്ന ചായ ബ്ലൂ ടീ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇല തിളപ്പിയ്ക്കുമ്ബോള്‍ നീല നിറം ലഭിയ്ക്കുന്നതാണ് കാരണം.

Related Topics

Share this story