Times Kerala

 പ്ലാവിനങ്ങളുടെ ജൈവ വൈവിധ്യ ശേഖരണം

 
 പ്ലാവിനങ്ങളുടെ ജൈവ വൈവിധ്യ ശേഖരണം
മലപ്പുറം: സംസ്ഥാന ഫലമായ ചക്കയുടെ വിവിധ നാടന്‍ ഇനങ്ങള്‍ കണ്ടെത്തുവാനും അവ സംരക്ഷിക്കുവാനുമുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി ഗവേഷണ പദ്ധതിയുടെ ഭാഗമായി കാലം തെറ്റി (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയോ) അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരം ശേഖരിക്കുന്നു. ഇത്തരം പ്ലാവിനങ്ങളുള്ള കര്‍ഷകര്‍ ഇവയുടെ വിവരങ്ങള്‍ 9495402022 എന്ന ഫോണ്‍ നമ്പരില്‍ വാട്‌സാപ്പിലൂടെയോ, അറിയിക്കണമെന്ന് സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം തലവന്‍ അറിയിച്ചു.

Related Topics

Share this story