കര്‍ഷകസഭ ക്രോഡീകരണ യോഗം 23-ന്
Aug 20, 2022, 12:06 IST

ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലാതല കര്‍ഷകസഭ ക്രോഡീകരണ യോഗം ഓഗസ്റ്റ് 23ന് രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി.എഫ്.എ.സി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.