Times Kerala

 നാളികേര പാർക്ക് യാഥാർത്ഥ്യത്തിലേക്ക്

 
 നാളികേര പാർക്ക് യാഥാർത്ഥ്യത്തിലേക്ക്
 

കോഴിക്കോട്: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം വേളം പഞ്ചായത്തിലെ മണിമലയിൽ കുറ്റ്യാടി നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും.

നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

115.13 ഏക്കർ വരുന്ന പാർക്കിന്റെ ചുറ്റുമതിൽ, ഗേറ്റ്, സുരക്ഷാ ക്യാബിൻ, മറ്റ് അനുബന്ധ ജോലികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തിയുടെ ടെണ്ടർ നടപടികൾക്ക് തുടക്കമായിട്ടുണ്ട്. 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികൾ 2023 ഡിസംബർ മാസം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

Related Topics

Share this story