കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാകും
Sep 27, 2022, 13:10 IST

തിരുവനന്തപുരം :കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവൻ കോഴിക്കുഞ്ഞുങ്ങൾ, കോഴിക്കുഞ്ഞ് ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ള ഉപഭോക്താക്കൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ 0471-2730804 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.