വനിതകൾക്ക് പോത്തിനെ വിതരണം ചെയ്തു
Jan 19, 2023, 16:09 IST

കോഴിക്കോട്: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2022 - 23 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് പോത്തിനെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 17 വനിതകൾക്കാണ് പോത്തിനെ വിതരണം ചെയ്തത്. ആകെ 34 പേർക്ക് പോത്തുകളെ നൽകും. 16000 രൂപ നിരക്കിൽ 5,44,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതിൽ 8000 രൂപ സബ്സിഡിയാണ്.

വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ, ഡോ. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം.ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ വി.പി. ബിജു, സറീന ഒളോറ,ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു