Times Kerala

 തക്കാളിയുടെ ഗുണങ്ങളും, കൃഷി രീതിയും

 
 തക്കാളിയുടെ ഗുണങ്ങളും, കൃഷി രീതിയും
 

സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി. ടൊമാറ്റോ (Tomato) എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

തക്കാളിയുടെ ഗുണങ്ങൾ
എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണിത് . ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുക . ബാക്ടീരിയെ തടയാൻ ഒരു കപ്പ്‌ അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്‌, പൊട്ടാസ്യം എന്നിവയുടെ സ്രോതസിന് കഴിയും.

തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്‌, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്‌. ഇതിന്‌ പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവയും നൽകും.

ഒരു കപ്പ്‌ തക്കാളി 2 ഗ്രാം ഫൈബർ തരും അതായത്‌ ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം. തക്കാളിയിൽ‍ ജലത്തിന്റെ അളവ്‌ കൂടുതലാണ്‌. തക്കാളി ഉൾപ്പടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ‍,പക്ഷാഘാതം,ഹൃദ്രോഗങ്ങൾ‍ എന്നിവയിൽ നിന്നും നമുക്ക് സംരക്ഷണം നൽക്കുകയും ചെയ്യും . പോഷക ഗുണം ഏറെയുള്ള ഫലവുമാണിത്.

ചർമ സംരക്ഷണത്തിന് തക്കാളി

തക്കാളി ചർമകാന്തി നിലനിർത്താൻ‍ സഹായിക്കും.കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീന്‍ അള്‍ട്രവയലറ്റ്‌ രശ്‌മിയോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും. ചര്‍മ്മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ്‌ യുവി രശ്‌മികള്‍.

എല്ലുകൾ ബലം നൽക്കും തക്കാളി

എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

അർബുദം തടയാൽ തക്കാളി

പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ്‌ തക്കാളി. പ്രോസ്റ്റേറ്റ്‌, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയര്‍, കുടല്‍,മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.

പ്രമേഹം നിയന്ത്രിക്കാൻ

തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

കാഴ്ച ശക്തി വർദ്ധിക്കാൻ

തക്കാളി കാഴ്ച മെച്ചപ്പെടുത്താൻ തക്കാളി സഹായിക്കുന്നു .തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാർഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങൾ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ്‌ പുതിയ പഠനങ്ങൾ‍ പറയുന്നത്‌.

മുടി വളരാൻ

മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്‌. തക്കാളിയിൽ‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാൻ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച്‌ മുടിയുടെ ഭംഗി കൂട്ടാൻ ഇവ സഹായിക്കും.

ശരീര ഭാരം കുറയ്ക്കാൻ

ശരീര ഭാരം കുറയ്ക്കാൻ‍ തക്കാളി സഹായിക്കും. ശരീര ഭാരം കുറയ്ക്കാനും‍ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളിലും സാന്ഡ്‌ വിച്ചിലും മറ്റും ഇവ കൂടുതലായി ഉപയോഗിക്കാം. തക്കാളിയിൽ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ‍ വയറ്‌ നിറയ്ക്കുന്ന ആഹാരങ്ങളായിട്ടാണ്‌ ഇതിനെ കാണുന്നത്‌. അധികം കലോറിയും കൊഴുപ്പും ഇല്ലാത്ത ഇവ വേഗം വയറ്‌ നിറയ്ക്കും.

Related Topics

Share this story