Times Kerala

പ്രകൃതിദത്ത ആഹാരം, അ​ത്തി​പ്പ​ഴത്തിൻ്റെ ഗുണങ്ങൾ.!!

 
പ്രകൃതിദത്ത ആഹാരം, അ​ത്തി​പ്പ​ഴത്തിൻ്റെ ഗുണങ്ങൾ.!!
 

ഏറെ പോഷകഗുണമുള്ള ഒരു പ്രകൃതിദത്ത ആഹാരമാണ്  അത്തിപ്പഴം. ആ​ന്‍റി ഓ​ക്സി​ഡ​ന്‍റിന്‍റെ ക​ല​വ​റ​യായ അ​ത്തി​പ്പ​ഴം പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് കൊ​ണ്ട് പ​ല​ത​രം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാം. ഹൃ​ദ​യ​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കാന്‍ ദിവ​സ​വും രാ​വി​ലെ ഉ​ണ​ങ്ങിയ അ​ത്തി​പ്പ​ഴം ക​ഴി​ക്കു​ന്ന​ത്ന​ല്ല​താ​ണ്. മൂ​ന്ന് ശ​ത​മാ​ന​ത്തോ​ളം കാല്‍​സ്യം അ​ട​ങ്ങി​യി​ട്ടു​ള്ള അ​ത്തി​പ്പ​ഴം എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​വും ബ​ല​വും വര്‍​ദ്ധി​പ്പി​ക്കും.പല്ലിന് ആരോഗ്യവും ഉറപ്പും കിട്ടുന്നതിന് അത്തിപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

പ്ര​മേ​ഹ​രോ​ഗി​കള്‍​ക്കും ഉ​ത്ത​മ​മായ ഫ​ല​മാ​ണി​ത്. അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്.  അത്തിപ്പഴത്തിന്‍റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും. ശ​രീ​ര​ത്തി​ലെ അ​മി​ത​മായ കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്ന അ​ത്തി​പ്പ​ഴം ശ​രീ​ര​ഭാ​രം കു​റ​യ്‌​ക്കാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ​യും ച​ങ്ങാ​തി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ വര്‍​ദ്ധി​പ്പി​ക്കാന്‍ ക​ഴി​വു​ള്ള​തി​നാല്‍ കുട്ടി​കള്‍​ക്ക് അ​ത്തി​പ്പ​ഴം നല്‍​കു​ക. ആര്‍​ത്രൈ​റ്റി​സ് പോ​ലു​ള്ള പ്ര​ശ്ന​ങ്ങള്‍​ക്ക് പ​രി​ഹാ​രംകാ​ണാ​നും അ​ത്തി​പ്പ​ഴം ഉ​ത്ത​മ​മാ​ണ്.

ഇ​ത് ര​ക്ത​ത്തി​ലെ ഹി​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കു​ക​യും വി​ളര്‍​ച്ച​യെ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്നു.മാ​ന​സി​കസ​മ്മര്‍​ദ്ദം കു​റ​യ്‌​ക്കാ​നും ശ​ക്തി​യു​ള്ള ഫ​ല​മാ​ണി​ത്.ട്രൈ ഗ്ലിസറൈഡ് എന്ന അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഇല കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാല്‍ കഴിയുന്നു. ഇത് അമിതവണ്ണത്തെയും ഹൃദയാഘാതത്തേയും പ്രതിരോധിയ്ക്കുന്നു.
indian figഅള്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാനും അത്തിപ്പഴം മുന്നിലാണ്.മലബന്ധം,ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ  ഉപയോഗം സഹായിക്കുന്നു.വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു.

ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം.കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴത്തിന് കഴിയും.

Related Topics

Share this story