മല്ലിയിലയുടെ ഗുണങ്ങൾ.!!

പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധാരാളമുണ്ടിതില്‍.
ചെറിയ തോതില്‍ മല്ലിയിലയെഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശയ ഭിത്തികളെ ബലപ്പെടുകയും ദഹന സ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂന്‍ മല്ലിച്ചാറും അത്രതന്നെ തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു ആസ്തമ ,അലര്‍ജി ,ക്ഷയം ,ഓര്‍മ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു. ചേരുമരത്തിന്റെ നീര്‍ ദേഹത്തു വീണു തടിപ്പും വേദനയുമുണ്ടായാല്‍ മല്ലി ഇലയുടെ നീരു് പുരട്ടിയാല്‍ മതി. ലവന്‍ങ്ങാദ്യം മോദകം വടകത്തില്‍ ഒരു ഘടകമാണു്

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മല്ലിയില വളരെ നüല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികള്‍ തയാറാക്കിയശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേര്‍ക്കാം. മല്ലിയിലയില്‍ നാരുകള്‍, ഇരുമ്ബ്, മഗ്നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കൃഷി ചെയ്യേണ്ട രീതി.
ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്ബോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്ബോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.
വീട്ടിലെ അടുക്കളആവശ്യത്തിനു കടയില്‍ നിന്നും വാങ്ങുന്ന മല്ലിവിത്ത് ഉപയോഗിക്കാം
വിത്തിടല്‍
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.