Times Kerala

 മുള കൃഷിക്ക് സഹായം

 
 മുള കൃഷിക്ക് സഹായം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ബാംബു മിഷന്റെ സഹായത്തോടെ 2022-23 സാമ്പത്തിക വർഷത്തിൽ മുള കൃഷിക്കും അനുബന്ധ പദ്ധതികൾക്കും സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന ബാംബു മിഷനിൽ അപേക്ഷ നൽകാം. വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി മാർച്ച് 25ന് മുമ്പായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ബാംബു മിഷൻ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ), വിദ്യാനഗർ, പോലിസ് ഗ്രൗണ്ടിന് എതിർവശം, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2321882, 2322883. പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ www.keralabamboomission.org, www.keralaindustry.org എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Related Topics

Share this story