Times Kerala

 പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

 
 പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം
മലപ്പുറം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മല്‍സ്യസമ്പത്ത് യോജന (PMMSY) പദ്ധതിയുടെ ഘടക പദ്ധതികളിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശുദ്ധജല പരിപാലന കുളങ്ങളുടെ നിര്‍മാണം, ഓരുജല മല്‍സ്യക്കൃഷി കുളനിര്‍മാണം, ഓരുജല മല്‍സ്യക്കൃഷിക്കായുളള ഇന്‍പുട്ടുകള്‍, കല്ലുമ്മക്കായ കൃഷി, ബയോഫ്‌ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, മത്സ്യവിപണനത്തിലുളള ഇന്‍സുലേറ്റഡ് വെഹിക്കിള്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, മത്സ്യവിപണനത്തിനുളള ത്രീവീല്‍ വിത്ത് ഐസ് ബോക്‌സ് തുടങ്ങിയ ഘടക പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുളള അപേക്ഷകര്‍ ഒക്‌ടോബര്‍ 21നകം രേഖകള്‍ സഹിതം അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ മത്സ്യഭവനുകളിലോ ഉണ്യാലിലുളള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0494-2666428.

Related Topics

Share this story