Times Kerala

 ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങൾ.!!

 
 ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങൾ.!!
 ആര്യവേപ്പ് പെട്ടെന്നു പ്രായമാകുന്നത് തടയാൻ സഹായിക്കുന്നു. ഇവ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. ആര്യവേപ്പിലെ വിറ്റാമിനുകളും ആസിഡുകളും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തെ യൗവനമുള്ളതാക്കി നിലനിർത്തുകയും ചെയ്യും.ഫംഗസ് അണുബാധയ്ക്കെതിരായി പോരാടാൻ ആര്യവേപ്പിന് കഴിവുണ്ട്. അതിന്റെ ആന്റി-ഫങ്ഗൽ ആന്റി-ബാക്ടീരിയ സ്വഭാവം ദോഷകരമായ ബാക്ടീരിയയെ തടഞ്ഞുനിർത്തുന്നു. അങ്ങനെ അത് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മ സംബന്ധമായ അസുഖങ്ങളെ അകറ്റിനിർത്തുകയും ചെയ്യും.
പനി (പ്രത്യേകിച്ച് മലേറിയ) കുറയ്ക്കുന്നതിന് ആര്യവേപ്പിന്റെ ചായ നല്ലതാണെന്നു പറയപ്പെടുന്നു. മാത്രമല്ല ആര്യവേപ്പിന് തേയിലയുടെ സമാനമായ രുചി ആണുള്ളത്.
ദന്തചികിത്സയ്ക്കും പരിചരണത്തിനുമായി നാളുകളായി ആര്യവേപ്പ് ഉപയോഗിച്ച് പോരുന്നു. ഇന്ത്യയിൽ വേപ്പിന്റെ തണ്ടുകൾ കൊണ്ട് മനുഷ്യർ പല്ലുകൾ തേച്ചിരുന്നു. അതിനു ആന്റി ബാക്റ്റീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ എല്ലാവിധ ദന്തഅണുബാധകൾക്കും ഇവ ഉപയോഗിക്കുന്നു.

Related Topics

Share this story