Times Kerala

 ഇത്തിരി എരിവാണെങ്കിലും പച്ചമുളകിന് ഉണ്ട് ഒത്തിരി ഗുണങ്ങള്‍; കൃഷി രീതിയും സംരക്ഷണവും ഇങ്ങനെ...

 
 ഇത്തിരി എരിവാണെങ്കിലും പച്ചമുളകിന് ഉണ്ട് ഒത്തിരി ഗുണങ്ങള്‍; കൃഷി രീതിയും സംരക്ഷണവും ഇങ്ങനെ...
 


പച്ചക്കറികളിലെ വമ്പനാണ് പച്ചമുളക്. നല്ല എരിവുള്ള കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പച്ചമുളക് പാചകത്തിലെ പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ എരിവ് മാത്രമല്ല പച്ചമുളകിനുള്ള സവിശേഷത. മറ്റ് പലതുമുണ്ട്.

കറിക്ക് എരിവും രുചിയും നല്‍കുന്ന പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. കലോറി ഒട്ടുമില്ലാത്ത പച്ചമുളകില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. ഒരളവ് വരെ കാന്‍സറിനെയും പ്രതിരോധിക്കും. പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്‌സേസിന്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വിറ്റാമിന്‍-സി, നാരുകള്‍ എന്നിവയുടെ സാന്നിധ്യം ദഹനപ്രക്രിയ സുഗമമാക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും. മാത്രവുമല്ല വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെയും വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യവും മെച്ചപ്പടുത്തും. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്.

പലതരം അലര്‍ജികളെ തടയുന്ന പച്ചമുളക് ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ഇരുമ്പിന്റെ അപര്യാപ്ത മൂലമുള്ള രോഗങ്ങളെയും ചെറുക്കും. സീറോ കലോറി ആണെന്നതാണ് പച്ചമുളകിന്റെ ഏറ്റവും വലിയ മെച്ചം.

കൃഷിരീതി
നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി  മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച്  ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി  നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം  മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം  കാലിവളം, എല്ലുപൊടി എിന്നിവ നല്കാം.  പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍  നന അത്ര പ്രധാനമല്ല.

സംരക്ഷണം
വേപ്പിന്‍ പിണ്ണാക്ക് കീടങ്ങളെ തുരത്താന്‍ നല്ലതാണ്. ഒരു സെന്റ് കൃഷിക്ക് ഒരുകിലോ വേപ്പിന്‍ പിണ്ണാക്ക്എന്നാണ് കണക്ക്
100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍  ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കി ഇതില്‍  പത്തിരട്ടി വെള്ളം ചേര്‍ത്ത് മുളകുചെടികളില്‍  തളിക്കുന്നത് തൈചീയല്‍ ഇലയുടെ  നീരൂറ്റിക്കുടിക്കു കീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം.

Related Topics

Share this story