ഒരു വെളുത്തുള്ളി അരിഞ്ഞതും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു കഷ്ണം ഇഞ്ചി ചതച്ചതും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് കഴിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ വളരെ ഫലപ്രദമായി തന്നെ ഇല്ലാതാക്കുന്നു.
സൗന്ദര്യം മാത്രമല്ല, ആരോഗ്യ കാര്യത്തിലും പുലിയാണ് നാരങ്ങ. നാരങ്ങ കൊണ്ട് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിയും. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് നാരങ്ങയില്‍ ഉള്ളത്.
ഇഞ്ചിക്കറിയുണ്ടെങ്കില്‍ അത് നൂറുകൂട്ടം കറികള്‍ക്ക് തുല്യമാണ്. മാത്രമല്ല, അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. കൊളസ്‌ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഇഞ്ചി തന്നെയാണ് അത്യുത്തമം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊളസ്‌ട്രോള്‍ കുറക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അമിതമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉത്തമമാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആണ് പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നമ്മളെ തള്ളിവിടുന്നത്. അതിനെ ഇല്ലാതാക്കാന്‍ മുകളില്‍ പറഞ്ഞ മിശ്രിതം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.