കനകപുര: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കനകപുരയിലെ ഹോരഹള്ളി സന്ദർശനത്തിനിടെ നടത്തിയ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തനിക്ക് ലഭിച്ച ആപ്പിൾ മാലയിൽ നിന്ന് ഓരോ ആപ്പിൾ അടർത്തി എടുത്ത് കടിച്ച ശേഷം അത് ജനക്കൂട്ടത്തിലേക്ക് എറിഞ്ഞതാണ് വിവാദത്തിന് തിരിതെളിച്ചത്.(Karnataka CM DK Shivakumar faces criticism for throwing eaten apples to crowd)
മുഖ്യമന്ത്രിയെ വരവേൽക്കാനായി പ്രദേശവാസികൾ ഒരുക്കിയ കൂറ്റൻ ആപ്പിൾ മാല സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ആപ്പിളും പൂക്കളും കോർത്തുകെട്ടിയ മാലയിൽ നിന്ന് ഒരെണ്ണം എടുത്ത അദ്ദേഹം ഒരു കടി കടിച്ച ശേഷം ആവേശത്തോടെ ജനക്കൂട്ടത്തിന് നേരെ എറിയുകയായിരുന്നു. ഈ ആപ്പിൾ പിടിച്ചെടുക്കാൻ പ്രവർത്തകർ തമ്മിൽ മത്സരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവർത്തികൾ ‘ഫ്യൂഡൽ’ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം വിമർശിക്കുന്നു. “ഇതൊരു ദൈവീക ചടങ്ങാണോ അതോ പൊതുപരിപാടിയാണോ?”, “ഭക്ഷണം ഇങ്ങനെ എറിഞ്ഞു നൽകുന്നത് അപമാനകരമല്ലേ?” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. എന്നാൽ, ഇതൊരു അനൗപചാരികമായ ഇടപെടലാണെന്നും പ്രവർത്തകരോടുള്ള സ്നേഹപ്രകടനമാണെന്നും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
Story Summary
Karnataka Chief Minister DK Shivakumar has drawn flak on social media after a video surfaced showing him biting into apples from a garland presented to him and then tossing them into a cheering crowd in Kanakapura. While some supporters termed the gesture as an informal and affectionate interaction, critics have labeled it as “feudal” and inappropriate for a public official.

