കൊച്ചി: കോതമംഗലം പോലീസ് ഇൻസ്‌പെക്ടർക്കെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്.(Arjun Ayanki bail cancellation plea in Kothamangalam case)
കഴിഞ്ഞ മെയ് മൂന്നിന് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസോർട്ടിൽ ഒത്തുകൂടിയതിനിടെയായിരുന്നു ഇവർ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സി.ഐക്കെതിരായ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
‘A1 Crime Number 665/2026’ എന്ന് പരാമർശിച്ച് അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഭീഷണി. സമാധാനപരമായി പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ലെന്നതടക്കമുള്ള പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ പോലീസ് ആയങ്കിക്കെതിരെ കേസെടുക്കുകയും ചെയ്തു.
Story Summary
Police have moved the Kothamangalam Magistrate Court to cancel Arjun Ayanki’s bail after he issued a death threat against the local SHO on social media. The threat followed his arrest along with his gang last month while they were allegedly planning criminal activities at a resort.

