ലഖ്നൗ : ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ലഖ്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലും ലഖ്നൗ ജംഗ്ഷനിലും അഭൂതപൂർവ്വമായ ജനത്തിരക്ക്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരേസമയം മടക്കയാത്രയ്ക്കായി എത്തിയതോടെ റെയിൽവേ പ്ലാറ്റ്ഫോമുകൾ ജനസമുദ്രമായി മാറി.(UP Police Constable exam, Unprecedented Crowd At Lucknow Railway Stations After UP Police Exam)
പരീക്ഷ പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങാനായി ലക്ഷക്കണക്കിന് പേരാണ് ഒരേസമയം സ്റ്റേഷനുകളിലെത്തിയത്. ജനറൽ കോച്ചുകൾക്ക് പുറമെ റിസർവേഷൻ, എയർകണ്ടീഷൻഡ് കോച്ചുകളിലും ഉദ്യോഗാർത്ഥികൾ ഇടിച്ചുകയറി. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് പോലും സീറ്റുകളിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തു.
തിരക്ക് മുൻകൂട്ടി കണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നെങ്കിലും, ഉദ്യോഗാർത്ഥികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായതിനാൽ ഈ സംവിധാനങ്ങൾ അപര്യാപ്തമായി. റോഡ്വേസ് ബസുകളിൽ 50 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഭൂരിഭാഗം പേരും ട്രെയിൻ യാത്ര തിരഞ്ഞെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്റ്റേഷനിലെ ക്രമസമാധാനം ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ഗവൺമെന്റ് റെയിൽവേ പോലീസും വൻതോതിൽ വിന്യസിക്കപ്പെട്ടു.
Story Summary
Massive crowds of police constable exam candidates flooded Lucknow’s Charbagh railway station and Lucknow Junction, causing chaos as lakhs attempted to return home simultaneously. Despite special train arrangements, the sheer volume of candidates overwhelmed the stations, leading to overcrowded coaches and significant disruptions for regular passengers.

