Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeKeralaMSC എൽസ 3 കപ്പൽ അപകടം വരുത്തി വച്ചത്: ഡിജി ഷിപ്പിംഗിൻ്റെ...

MSC എൽസ 3 കപ്പൽ അപകടം വരുത്തി വച്ചത്: ഡിജി ഷിപ്പിംഗിൻ്റെ അന്വേഷണ റിപ്പോർട്ട് | MSC Elsa accident investigation

🎙️ Latest Podcast

തിരുവനന്തപുരം : എം.എസ്.സി എൽസ 3 കപ്പലിന്റെ അപകടത്തിന് കാരണം കപ്പൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്. ബാലസ്റ്റ് വാട്ടർ സംവിധാനത്തിലുണ്ടായ തകരാറും കപ്പലിന്റെ പഴക്കവും അപകടസാധ്യത വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(MSC Elsa accident investigation, DG Shipping Report Attributes MSC Elsa Accident To Structural Negligence)

വിഴിഞ്ഞം പോർട്ടിൽ കണ്ടെയ്നർ ലോഡിങ് നടക്കുന്ന ഘട്ടത്തിൽ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി ചെരിവ് ഉണ്ടായിരുന്നു. ഇക്കാര്യം പോർട്ട് അധികൃതർ അപ്പോൾ തന്നെ കപ്പൽ ജീവനക്കാരെ അറിയിച്ചിരുന്നുവെങ്കിലും അത് ഗൗരവമായി എടുത്തില്ല. കപ്പലിലെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിൽ തുടക്കത്തിലേ തകരാറുകൾ ഉണ്ടായിരുന്നു. ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിന്റെ നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറാൻ തുടങ്ങിയിരുന്നു.

2016-ൽ കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാൻ കമ്പനി തയ്യാറായില്ല. കപ്പലിന്റെ കാലപ്പഴക്കവും ഘടനാപരമായ തകരാറുകളും കടൽക്ഷമതയെ സാരമായി ബാധിച്ചിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും പരാജയമായിരുന്നു. സ്റ്റാർബോർഡ് വശത്തേക്കുള്ള കപ്പലിന്റെ അമിതമായ ചെരിവ് കണ്ടെയ്നർ സ്റ്റാക്കുകൾ മറിയാൻ കാരണമാവുകയും കപ്പലിന്റെ സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്തു.

Story Summary

A DG Shipping investigation report has attributed the MSC Elsa accident to critical technical failures, long-standing structural damage, and negligence by the vessel’s crew. The report highlights that the ship’s unsafe tilt was noted during loading at Vizhinjam Port, but warnings were ignored, leading to a loss of stability and subsequent container collapse.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.