തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ അന്വേഷണം പുതിയ തലങ്ങളിലേക്ക്. സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം നടക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.(Mathew Kuzhalnadan Claims Pinarayi Vijayan Will Be Accused In Monthly Payoff Case)
യാതൊരു സേവനവും നൽകാതെയാണ് വീണ പണം കൈപ്പറ്റിയതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. സിഎംആർഎൽ കമ്പനിക്ക് യഥാർത്ഥ സേവനം ലഭിച്ചത് പിവിയിൽ നിന്നാണ്. വീണ കമ്പനിയിൽ നൽകിയ വിലാസം എകെജി സെന്ററിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയ മാത്യു കുഴൽനാടൻ, ഇഡി റെയ്ഡ് നടത്തേണ്ടിയിരുന്നത് എകെജി സെന്ററിലാണെന്നും പരിഹസിച്ചു.
ഈ വിലാസം നൽകിയതിനെക്കുറിച്ച് ചോദിക്കാൻ പാർട്ടിയിൽ ആർക്കും ആർജ്ജവമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ വേട്ടയാടാൻ പിണറായി വിജയൻ ശ്രമിക്കുന്നത് മകൾ നടത്തിയ കാര്യങ്ങളുടെ ആഴവും പരപ്പും അദ്ദേഹത്തിന് കൃത്യമായി അറിയാവുന്നത് കൊണ്ടാണെന്നും കുഴൽനാടൻ പറഞ്ഞു. ഇഡി വാഹനം തകർക്കുന്ന സഖാക്കൾ യഥാർത്ഥത്തിൽ സിപിഎമ്മിനെ തന്നെയാണ് തകർക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇതിലും വലിയ പതനം പാർട്ടിക്ക് വരാനിരിക്കുന്നതേയുള്ളൂ എന്നും കൂട്ടിച്ചേർത്തു.
Story Summary
MLA Mathew Kuzhalnadan has alleged that Pinarayi Vijayan will be named an accused if the monthly payoff case involving his daughter T. Veena is investigated by the CBI. Kuzhalnadan further criticized the CPM leadership for shielding the family, claiming that CMRL received political favors from the former Chief Minister in exchange for the funds transferred to Veena.

