പാലക്കാട് : ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് കുന്നത്തൂർമേട് വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പ്രശോഭിനെതിരെ പാലക്കാട് നഗരത്തിൽ ഉടനീളം ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.(Protest Against Councillor Prashobh C Valsan After Sexual Assault Allegations)
‘പാലക്കാടിന് അപമാനം’ എന്ന വാചകമാണ് ഈ ഫ്ലക്സ് ബോർഡുകളിൽ ഉള്ളത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം, താമസസ്ഥലത്ത് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഉന്നത നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പാലക്കാട് ടൗൺ പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ പ്രതി മെയ് 27-നാണ് പൊലീസിന് മുൻപാകെ കീഴടങ്ങിയത്.
Story Summary
Palakkad town is witnessing protests against Councillor Prashobh C. Valsan, who is currently in remand for the alleged sexual assault of a Dalit woman. The Dalit Raksha Samiti has installed banners demanding his resignation, while the Mannarkkad SC/ST court recently denied him bail, citing the risk of evidence tampering and witness intimidation.

