തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ മാത്രം ഉണ്ടായിരുന്ന നിയന്ത്രണം ഇപ്പോൾ എല്ലാ മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു. സർക്കാർ ഔദ്യോഗികമായി നൽകുന്ന അക്രഡിറ്റേഷൻ കാർഡ് കൈവശമുണ്ടെങ്കിൽ പോലും, പ്രത്യേക ശുപാർശ കത്ത് ഇല്ലാതെ മാധ്യമപ്രവർത്തകരെ അകത്തേക്ക് കടത്തിവിടേണ്ടതില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.(Restrictions on Journalists Tightened at Kerala Secretariat)
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശനമായ പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്. എന്നാൽ, ഈ കാർഡുമായി എത്തുന്നവരെപ്പോലും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയാണ്.
പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ വൈകിട്ട് 3 മണി മുതൽ 5 മണി വരെയുള്ള സന്ദർശന സമയം തന്നെയാണ് മാധ്യമങ്ങൾക്കും ഇപ്പോൾ ബാധകമാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
Story Summary
The Kerala government has imposed strict media restrictions at the Secretariat, extending rules previously limited to the North Block to all ministerial offices. Despite holding official accreditation, journalists are being denied entry without special recommendation letters, a move that critics note mirrors the policies the current ruling party previously condemned while in the opposition.

