കോഴിക്കോട് : ദേശീയപാതയിൽ നിയമങ്ങൾ കാറ്റിൽ പറത്തി കെഎസ്ആർടിസി ബസിന്റെ അപകടകരമായ യാത്ര. കഴിഞ്ഞ നാലാം തീയതി കോഴിക്കോട് ദേശീയപാതയിൽ രാമനാട്ടുകര ഭാഗത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് വൺവേ തെറ്റിച്ച് സഞ്ചരിച്ചത്.(KSRTC Bus Drives Against Traffic To Avoid Toll In Kozhikode)
ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരമാണ് ബസ് നിയമവിരുദ്ധമായി എതിർദിശയിൽ ഓടിച്ചത്. ടോൾ പ്ലാസയിൽ നൽകാൻ പണമില്ലാത്തതിനെത്തുടർന്നാണ് ബസ് വന്ന വഴിയിലേക്ക് തന്നെ തിരികെ ഓടിച്ചതെന്നാണ് ജീവനക്കാർ അധികൃതർക്ക് നൽകിയ പ്രാഥമിക വിശദീകരണം.
യാത്രാ സൗകര്യമൊരുക്കുന്ന പൊതുഗതാഗത സംവിധാനം ഇത്രയും അശ്രദ്ധമായും അപകടകരമായും പെരുമാറിയത് യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
Story Summary
A KSRTC Superfast bus dangerously drove against the traffic for three kilometers on the Kozhikode National Highway on June 4th. The bus crew allegedly performed this reckless maneuver to avoid paying the toll fee, prompting public outrage and calls for a probe into the incident.

