Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeEntertainmentടിനി ടോമിനെതിരായ പരാതി: നടി അൻസിബ ഹസൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും...

ടിനി ടോമിനെതിരായ പരാതി: നടി അൻസിബ ഹസൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും | Ansiba Hassan

🎙️ Latest Podcast

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ പരാതി.(Ansiba Hassan to Record Statement Against Tiny Tom In Cyber Harassment Case)

ടിനി ടോം തനിക്കെതിരെ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. ‘മതം മാറ്റം’, ‘ജിഹാദി’ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായി അൻസിബ ആരോപിക്കുന്നു.

തുടക്കത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നതെങ്കിലും, സംഭവം നടന്ന സ്ഥലം കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടരന്വേഷണത്തിനായി കടവന്ത്ര പോലീസിന് കൈമാറുകയായിരുന്നു.

Story Summary

Kadavanthra police are set to record actress Ansiba Hassan’s statement today regarding her complaint against actor Tiny Tom. The actress alleges that Tiny Tom subjected her and her family to cyberbullying, while also making serious communal remarks, including references to religious conversion and ‘Jihadi’ labeling.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.