Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം:...

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം: നിയമലംഘകർക്കെതിരെ കർശന നടപടി | Kerala Imposes Annual Monsoon Trawl Ban

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിൽ മൺസൂൺ കാല ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മത്സ്യസമ്പത്തിന്റെ പ്രജനനകാലം കണക്കിലെടുത്ത് ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയി മീൻ പിടിക്കുന്നതിന് പൂർണ്ണവിലക്കുണ്ടാകും.(Kerala Imposes Annual Monsoon Trawl Ban)

യന്ത്രവത്കൃത ട്രോൾ ബോട്ടുകൾക്ക് പുറമെ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന ‘പെയർ ട്രോളിങ്’ രീതിയും കർശനമായി നിരോധിച്ചിട്ടുണ്ട്. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിരോധന കാലയളവിൽ നിർത്തിവെക്കും. കൂടാതെ, അന്യസംസ്ഥാന ബോട്ടുകൾക്ക് സംസ്ഥാന തീരങ്ങളിൽ പ്രവേശനം അനുവദിക്കില്ല.

നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ബാധകമല്ല. ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്തുന്നവർക്ക് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധി വരെ മത്സ്യബന്ധനം തുടരാം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Story Summary

Kerala has imposed a 52-day monsoon trawl ban starting from midnight today to facilitate fish breeding and preserve marine resources. While mechanized boats are prohibited from fishing, traditional fishers are exempt and may continue shallow-water operations under strict guidelines.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.