വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് കോടതി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.(H-1B visa, US Court Strikes Down H1B Visa Fee Hike)
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറിലാണ് എച്ച്-1ബി വിസ ഫീസ് ഭീമമായി വർദ്ധിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എന്നാൽ, ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി നൽകിയ ഹർജിയിലാണ് നിർണ്ണായകമായ ഈ ഇടപെടൽ ഉണ്ടായത്.
വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനും തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കുള്ള വലിയൊരു തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളും വിസ കാര്യങ്ങൾക്കായി കൂടുതലായി ആശ്രയിക്കുന്നത് എച്ച്-1ബി പ്രോഗ്രാമിനെയാണ്. അതിനാൽ തന്നെ, കോടതിയുടെ ഈ നടപടി ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
Story Summary
A US federal judge has struck down the Trump administration’s plan to impose a $100,000 fee on H-1B visas for skilled foreign workers, declaring it illegal. The ruling comes as a significant relief to thousands of Indian IT professionals and companies who rely heavily on the program, marking a major setback to the administration’s stricter immigration policies.

