Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKeralaപിണറായിയുടെ വസതിക്ക് മുന്നിൽ EDയുടെ വാഹനങ്ങൾ അടിച്ചുതകർത്തു: ഉദ്യോഗസ്ഥർക്ക് പരിക്ക്; ഡൽഹിയിലെ...

പിണറായിയുടെ വസതിക്ക് മുന്നിൽ EDയുടെ വാഹനങ്ങൾ അടിച്ചുതകർത്തു: ഉദ്യോഗസ്ഥർക്ക് പരിക്ക്; ഡൽഹിയിലെ പ്രതിഷേധത്തിനിടെ MA ബേബിയടക്കം പോലീസ് കസ്റ്റഡിയിൽ | ED Raid Ends In Violence

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മണിക്കൂറുകൾ നീണ്ട മിന്നൽ പരിശോധനകൾ പൂർത്തിയായി. എന്നാൽ, റെയ്ഡിന് ശേഷം തിരുവനന്തപുരത്ത് വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണം തലസ്ഥാനത്തെ സംഘർഷഭരിതമാക്കി.(ED Raid Ends In Violence CPIM Attacks Officials Thiruvananthapuram Tension CMRL Case Probe)

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ രണ്ട് വാഹനങ്ങൾ സിപഐഎം പ്രവർത്തകർ അടിച്ചുതകർത്തു. വാഹനത്തിന്റെ ഗ്ലാസുകൾ തകർത്ത പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു. അക്രമാസക്തരായ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥലത്ത് വൻ ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. ഡൽഹിയിൽ നടത്തിയ പ്രതിഷേധവുമായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രതിഷേധക്കാരെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. അക്രമത്തിൽ തകർന്ന വാഹനം പോലീസ് തമ്പാനൂർ സ്റ്റേഷനിലേക്ക് മാറ്റി. തന്നെ ആക്രമിച്ചതായി ചൂണ്ടിക്കാട്ടി ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കണ്ണൂരിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ വലിയൊരു വിഭാഗം പ്രവർത്തകർ കൂവിവിളികളോടെയാണ് പ്രതിഷേധം അറിയിച്ചത്. പരിശോധനയിൽ കുറ്റകരമായ യാതൊരു രേഖകളും കണ്ടെത്താനായിട്ടില്ലെന്ന് ഇഡി മഹസറിൽ എഴുതി നൽകിയതായി സിപഐഎം നേതാവ് എം.വി. ജയരാജൻ അറിയിച്ചു. രാവിലെ 7.50-ന് തുടങ്ങിയ പരിശോധനയിൽ ലോക്കൽ സെക്രട്ടറി നന്ദനനെയും കെയർടേക്കർ നാണുവിനെയും സാക്ഷികളാക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്.

മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീടിന് മുന്നിൽ പ്രവർത്തകർ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു പ്രതിഷേധിച്ചു. കേരള ഹൈക്കോടതി മാസപ്പടി കേസിൽ സിഎംആർഎൽ നൽകിയ സ്റ്റേ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ മിന്നൽ പരിശോധന നടന്നത്. കണ്ണൂരിലെ വസതിയിൽ പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഇഡി വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും റെയ്ഡ് പൂർത്തിയായെങ്കിലും സംസ്ഥാനത്തുടനീളം സിപഐഎം പ്രവർത്തകരുടെ ‘ജനകീയ പ്രതിരോധം’ തുടരുകയാണ്.

Story Summary

The ED concluded marathon raids at Pinarayi Vijayan’s residences in Thiruvananthapuram and Kannur, and PA Mohammed Riyas’s house in Kozhikode over the CMRL monthly payoff case. The operation concluded with violence in Thiruvananthapuram, where angry CPIM workers attacked ED vehicles, shattering windshields and injuring officials, leading to a police lathi-charge and the detention of senior leaders including MA Baby.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.