തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നിൽ സി പി ഐ എം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. മണിക്കൂറുകളായി തുടരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രവർത്തകർ വസതിക്ക് മുന്നിലേക്ക് ഇരച്ചെത്തിയതോടെയാണ് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണാതീതമായത്.(ED Officials Vehicle Vandalized By CPIM Workers Police Lathi Charge Outside Pinarayi Vijayan Residence)
പ്രതിഷേധം അക്രമാസക്തമായതോടെ വസതിക്ക് മുന്നിലെ ഇ.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് നേർക്കും ആക്രമണമുണ്ടായി. കടുത്ത മുദ്രാവാക്യം വിളികളോടെ ഇവർ പ്രതിഷേധിച്ചു. ഇതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്.
അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. കണ്ണൂരിലെയും കോഴിക്കോട്ടെയും ഇ.ഡി പരിശോധനകൾ പൂർത്തിയായി ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും, പിണറായി വിജയനും മകൾ ടി. വീണയും ഉള്ള തിരുവനന്തപുരത്തെ വസതിയിൽ പരിശോധന മണിക്കൂറുകൾ കടന്നിരിക്കുകയാണ്.
Story Summary
Massive violence erupted outside Opposition Leader Pinarayi Vijayan’s residence in Bakery Junction, Thiruvananthapuram, as protesting CPIM workers vandalized and destroyed the official vehicle of ED officials. The protest turned into a street battle, forcing the police to resort to a heavy lathi charge to disperse the violent crowd.

