Times Kerala

 പ്രശസ്തനടി ദല്‍ജീത് കൗര്‍ അന്തരിച്ചു

 
 പ്രശസ്തനടി ദല്‍ജീത് കൗര്‍ അന്തരിച്ചു
 ലുധിയാന: പഞ്ചാബി സിനിമയിലെ പ്രശസ്തനടി ദല്‍ജീത് കൗര്‍ അന്തരിച്ചു. 69-വയസ്സായിരുന്നു. പല പഞ്ചാബി സിനിമകളിലും പ്രധാന വേഷത്തില്‍ തിളങ്ങിയ കൗര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഒരു വര്‍ഷമായി കോമയില്‍ കഴിയവേ സുധാറിലെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചയ്ക്കായിരുന്നു മരണം സംഭവിച്ചത്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലെ ബിരുദപഠനത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. 1976-ല്‍ ഇറങ്ങിയ ദാസ് ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Related Topics

Share this story