തനിക്കെതിരായ ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍പും ഇപ്പോഴും തനിക്ക് യാതൊരു ഭയവുമില്ല. ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേത്. ഒരിക്കലും പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫിനെതിരായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ യുഡിഎഫിന് ശക്തിപകരുകയാണ് ഇത്തരം ആരോപണങ്ങള്‍. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തികച്ചും തെറ്റായ ഒരു നീക്കമാണ്. അവര്‍ക്ക് ഇതിന് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


Ads by Google

You might also like More from author