മതവികാരം വ്രണപ്പെടുത്തി: കാഞ്ച ഇലയ്യയ്ക്കെതിരേ കേസെടുത്തു

ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രമുഖ ദളിത് ചിന്തകൻ കാഞ്ച ഇളയ്യയ്ക്കെതിരേ കേസെടുത്തു. ഇലയ്യയുടെ “വൈശ്യാസ് സോഷ്യൽ സ്മഗ്ലേഴ്സ്’ എന്ന പുതിയ പുസ്തകത്തിൽ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്.

പുസ്തകത്തിൽ ഹിന്ദുക്കളെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരുപത്തിരണ്ടുകാരനായ വിദ്യാർഥിയാണ് പരാതി നൽകിയത്. പുസ്തകത്തിനെതിരെ വൈശ്യ സംഘടനകൾ നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം തെലങ്കാനയിലെ വാറംഗലില്‍വച്ച് കാഞ്ച ഇലയ്യയ്ക്കുനേരെ ആക്രമണ ശ്രമവുമുണ്ടായാരുന്നു.


Ads by Google

You might also like More from author