ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നവംബര്‍ 9 ന്, വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. ഇവിടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു.

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പിന്നീട് അറിയിക്കുമെന്നും കമ്മിഷന്‍ പറഞ്ഞു.


Ads by Google

You might also like More from author