Times Kerala

ഇന്ത്യന്‍ വിപണിയില്‍ 40,000 യൂണിറ്റ് ബുക്കിങ്ങുമായി കിയ മോട്ടോര്‍സ് സെല്‍റ്റോസിന്റെ കുതിപ്പ്

 
ഇന്ത്യന്‍ വിപണിയില്‍ 40,000 യൂണിറ്റ് ബുക്കിങ്ങുമായി കിയ മോട്ടോര്‍സ് സെല്‍റ്റോസിന്റെ കുതിപ്പ്

ഇന്ത്യന്‍ വിപണിയില്‍ കിയ മോട്ടോര്‍സ് അടുത്തിടെയാണ് സെല്‍റ്റോസ് എസ്‌യുവിയെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 40,000 യൂണിറ്റ് ബുക്കിങ്ങുമായി സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. 2 മുതല്‍ 3 മാസം വരെയാണ് വാഹനത്തിനായുള്ള കാത്തിരിപ്പ് കാലാവധി. ഓഗസ്റ്റ് 22 ന് പുറത്തിറങ്ങിയ കിയ സെല്‍റ്റോസ് ആദ്യ എട്ട് ദിവസത്തിനുള്ളില്‍ 6000 യൂണിറ്റ് ബുക്കിങ്ങുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി സെല്‍റ്റോസ് മാറി.

മികച്ച ഇന്‍-ക്ലാസ് സവിശേഷതകളുമായാണ് വാഹനത്തില്‍ വരുന്നത്. വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, കീലെസ് എന്‍ട്രി. അതിനു പുറമേ പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.0 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇലക്‌ട്രിക് സണ്‍റൂഫ്, ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന മുന്‍ ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് കിയ സെല്‍റ്റോസിന്റെ കരുത്തേകുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ യഥാക്രമം 144 Nm, 250 Nm torque ഉപയോഗിച്ച്‌ ഇരു എഞ്ചിനുകളിലും 115 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. 138 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ T-GDI പെട്രോള്‍ യൂണിറ്റും വാഹനത്തില്‍ വരുന്നുണ്ട്. മൂന്ന് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. CVT, IVT, DCT എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളും നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

Related Topics

Share this story