അഫ്ഗാനിസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, മുപ്പതോളം പേർക്ക് പരിക്ക്
Sep 17, 2019, 17:08 IST
കാബൂൾ: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും, മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രവിശ്യയിൽ ചാരികാറിലാണ് സ്ഫോടനം നടന്നത്. ഈ മാസം 28ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിക്കിടെയാണ് സ്ഫോടനം നടന്നത്.