Times Kerala

കുരുമുളകുപൊടി ചേര്‍ത്ത് ചൂടുവെള്ളം വെറുംവയറ്റില്‍

 
കുരുമുളകുപൊടി ചേര്‍ത്ത് ചൂടുവെള്ളം വെറുംവയറ്റില്‍

ആരോഗ്യകരമായ ശീലങ്ങള്‍ നാം എപ്പോഴും തുടങ്ങേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. നമ്മുടെ അടുക്കളയാണ് ആദ്യത്തെ വൈദ്യശാലയെന്നു പറഞ്ഞാലും തെറ്റില്ല. കാരണം രോഗങ്ങള്‍ വരാനും വരാതിരിയ്ക്കാനുമെല്ലാം അടുക്കള പ്രധാന പങ്കു വഹിയ്ക്കുന്നു. അതായത് ഭക്ഷണത്തിലൂടെ. ഇതുകൊണ്ട് ആരോഗ്യത്തിന്റെ ആദ്യപാഠങ്ങള്‍ പഠിയ്‌ക്കേണ്ടതും തുടങ്ങേണ്ടതും ശീലമാക്കേണ്ടതും അടുക്കളയില്‍ തന്നെയാണ്. നല്ല ഭക്ഷണങ്ങളിലൂടെ. മോശം ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കി.

ദിവസത്തിന്റെ തുടക്കത്തില്‍, അതായത് ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ആരോഗ്യകരമായ ശീലങ്ങള്‍ തുടങ്ങണമെന്നു പറയും. ആദ്യം ചായ, കാപ്പി ശീലങ്ങളില്‍ നിന്നും തുടങ്ങുന്നവരുണ്ട്. ഇതത്ര ആരോഗ്യകരമാണെന്നു പറയാനാകില്ല. ദിവസവും ഒരു ഗ്ലാസ് വെള്ളത്തില്‍ നിന്നും ശീലങ്ങള്‍ തുടങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇതും ചൂടുവെള്ളമായാല്‍ കൂടുതല്‍ നല്ലത്. ഇതില്‍ തന്നെ നാരങ്ങാവെള്ളം, തേന്‍ കലര്‍ത്തിയ വെള്ളം തുടങ്ങിയ വകഭേദങ്ങള്‍ ഏറെയുണ്ട്.

ഇത്തരം വെള്ളത്തിനു പകരം അല്‍പം കുരുമുളകുപൊടി ചേര്‍ത്ത, കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളമായാലോ, ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാകും. നിങ്ങള്‍ പ്രതീക്ഷിയ്ക്കാത്ത പല ആരോഗ്യഗുണങ്ങളും ലഭിയ്ക്കും.

വെറുംവയറ്റില്‍ ദിവസവും ഇത് ഒരു ഗ്ലാസ് ശീലമാക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ,

ശരീരത്തിന് പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് കുരുമുളകിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. കുരുമുളക് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇത് പ്രതിരോധവ്യവസ്ഥയെ ശക്തമായി വയ്ക്കുന്നു. കോള്‍ഡ്, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ആരോഗ്യത്തിനു പറ്റിയ നല്ലൊരു മരുന്നാണിത്.

ശരീരത്തിലെ ഈര്‍പ്പം
ശരീരത്തിലെ ഈര്‍പ്പം നില നിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം. ഇത് രാവിലെ കുടിയ്ക്കുന്നത് രാത്രി മുഴുവനുണ്ടായ ജലനഷ്ടം അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളുണ്ടാകില്ല.

ശരീരത്തിലെ ടോക്‌സിനുകള്‍
ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുള്ള പ്രകൃതിദത്തമായ പാനീയമാണ് കുരുമുളകു ചേര്‍ത്ത വെള്ളം. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്, ലിവറിന്റെ ആരോഗ്യം കെടുത്തുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വയറും തടിയും കുറയ്ക്കാന്‍
വയറും തടിയും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളകിട്ട വെള്ളം. കുരുമുളക് ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിയക്കും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇത് കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞു പോകാന്‍ ഇടയാക്കും. ശരീരത്തില്‍ അടിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന കൊഴുപ്പു നീങ്ങും.

ദഹനേന്ദ്രിയ ആരോഗ്യത്തിനും
ദഹനേന്ദ്രിയ ആരോഗ്യത്തിനും കുരുമുളക് ഏറെ നല്ലതാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ അകറ്റും. ദഹന പ്രക്രിയ എളുപ്പത്തിലാക്കും. ഇതിലെ പെപ്‌സെയാസിന്‍ എന്ന എന്‍സൈമാണ് ഇതിനു സഹായിക്കുന്നത്.

ചര്‍മത്തിനും
ചര്‍മത്തിനും ഏറെ നല്ലതാണ് കുരുമുളകിട്ടു തിളപ്പിച്ച രു ഗ്ലാസ് വെളളം കുടിയ്ക്കുന്നത്. ഇത് ടോക്‌സിനുകള്‍ ഒഴിവാക്കുകയും ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നതു വഴിയാണ് ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്നത്. ചര്‍മം തിളങ്ങാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍
ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ് കുരുമുളകിട്ട വെള്ളം. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാകാന്‍ സഹായിക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഗുണം നല്‍കുകയും ചെയ്യുന്നു.

ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനും സ്റ്റാമിന നല്‍കാനുമെല്ലാം പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതുവഴി ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം ശരീരത്തിന് ലഭ്യമാകുന്നു.

പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിര്‍ത്താനും കുരുമുളകിട്ട വെള്ളം ഏറെ നല്ലതാണ്. ഇതുവഴി പ്രമേഹം നിയന്ത്രണത്തിലാക്കാം.

ക്യാന്‍സറിനെ തടയാന്‍
മിഷിഗണിലെ ക്യാന്‍സര്‍ സെന്‍റര്‍ നടത്തിയ ഒരു പഠനം അനുസരിച്ച് സ്തനാര്‍ബുദത്തെ തടയാന്‍ കുരുമുളകിന് കഴിവുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുരുമുളകിലെ പിപ്പെറൈന്‍ എന്ന ഘടകമാണ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നത്. മഞ്ഞളിനെ അപേക്ഷിച്ച് കുരുമുളകിന് ക്യാന്‍സര്‍ പ്രതിരോധശേഷി കൂടുതലുണ്ട്. പെപ്പറൈന്‌

പുറമെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കുരുമുളകില്‍ അടങ്ങിയിരിക്കുന്നു.

കുരുമുളക്
കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കാന്‍ പ്രേരണ നല്കും. ഈ ആസിഡ് പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് വഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.

ഗ്യാസ് ട്രബിള്‍
ഗ്യാസ് ട്രബിള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും. ഗ്യാസ് ഒഴിവാക്കാനും ഇതുവഴി നല്ല ശോധനയ്ക്കുമെല്ലാം സഹായിക്കുന്ന നല്ലൊരു വഴിവാണ് രാവിലെയുളള ഒരു ഗ്ലാസ് കുരുമുളകു വെള്ളം.

തലച്ചോറിന്‍റെ ആരോഗ്യം
തലച്ചോറിന്‍റെ ആരോഗ്യംവര്‍ദ്ധിപ്പിക്കാനും അതുവഴി മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും കുരുമുളക് സഹായിക്കുമെന്നാണ് ദി ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ടോക്സികോളജി പറയുന്നത്. അതോടൊപ്പം കുരുമുളക് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്‍റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. കുരുമുളക് ഏത് രൂപത്തില്‍ കഴിച്ചാലും ഫലം ലഭിക്കും.

Related Topics

Share this story