Times Kerala

ഉച്ചയ്ക്ക് 2നു സെക്‌സെങ്കില്‍ ഫലം.!

 
ഉച്ചയ്ക്ക് 2നു സെക്‌സെങ്കില്‍ ഫലം.!

ആയുര്‍വേദം പൊതുവേ നമുക്കു വിശ്വാസയോഗ്യമായ ഒരു ശാസ്ത്രശാഖയാണ്. കേരളത്തിന്റെ തനതായ ചികിത്സാശാസ്ത്രമെന്നു വേണമെങ്കില്‍ പറയാം.

ഫലം കിട്ടാന്‍ അല്‍പം സമയം പിടിയ്ക്കുമെങ്കിലും പൊതുവേ ദോഷങ്ങള്‍ വരുത്താത്ത ഒന്നാണ് ആയുര്‍വേദം എന്നു വേണം, പറയാന്‍. ചിട്ടകള്‍ അല്‍പം ഏറുമെങ്കിലും കൃത്യമായ ചിട്ടകളാല്‍ ഫലം തരുന്ന ഒന്നും.

സെക്‌സ് മനുഷ്യ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കേവലം സന്താനോല്‍പാദനോ ശാരീരിക സുഖമോ മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങുന്ന ഒന്നാണെന്നു വേണം, പറയാന്‍.

സെക്‌സിന് ആരോഗ്യപരം മാത്രമല്ല, അനാരോഗ്യ പരമായ ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും അനാരോഗ്യകരമായ രീതികളെങ്കില്‍സെക്‌സ് സമയത്ത് മനുഷ്യന്റെ ശരീരം മാത്രമല്ല, തലച്ചോറിലും പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രത്യേകിച്ചും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍. സെക്‌സ് മൂഡിനുള്‍പ്പെടെ നല്ല സെക്‌സ് സുഖത്തിനും രതിമൂര്‍ഛയ്ക്കു വരെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണുതാനും.

ആയുര്‍വേദത്തില്‍ സെക്‌സിനു ചേരുന്ന ചില പ്രത്യേക നിയമങ്ങളെക്കുറിച്ചു പ്രതിപാദിയ്ക്കുന്നുണ്ട്. ആയുര്‍വേദ പ്രകാരം ആരോഗ്യകരമായ സെക്‌സ് എന്നു വേണമെങ്കില്‍ പറയാം.

പൗര്‍ണമി രാത്രിയില്‍
പൗര്‍ണമി രാത്രിയില്‍ സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച്, ലളിതമായ ഭക്ഷണം കഴിച്ച്, പൂക്കളുടേയും സാന്ദ്രമായ സംഗീതത്തിന്റെയുംസാന്നിധ്യത്തില്‍

ആകാമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് നല്ല സെക്‌സിനെ സഹായിക്കുന്നു. പങ്കാളികളെ സെക്‌സ് മൂഡില്‍ എത്തിയ്ക്കുന്നു.

കര്‍മം
ആയുര്‍വേദ പ്രകാരം സെക്‌സ് ഒരു സുഖം മാത്രമല്ല, കര്‍മം കൂടിയാണ്. സെക്‌സിന് അനുകൂലമായ സമയത്തെക്കുറിച്ചും ആയുര്‍വേദം പരാമര്‍ശിയ്ക്കുന്നുണ്ട്. ആയുര്‍വേദ പ്രകാരം നാലു ഘട്ടങ്ങളായാണ് മനുഷ്യജീവിതത്തെ തരംതിരിച്ചിരിയ്ക്കുന്നത്.

25 വയസു വരെ
25 വയസു വരെ ബ്രഹ്മചര്യമാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. വിവാഹവും ലൈംഗികജീവിതവും ഇതിനു ശേഷം മാത്രം മതി, അതായത് സ്ത്രീയ്ക്കും പുരുഷനും ഇതുവരെ വിവാഹജീവിതവും സെക്‌സ് ജീവിതവും വേണ്ടെന്നു ചുരുക്കം.

ഗൃഹസ്ഥാശ്രമം
25-50 വരെയാണ് ഗൃഹസ്ഥാശ്രമം. അതായത് കുടുംബജീവിതത്തിന്റെ ഘട്ടങ്ങള്‍. 50 മുതല്‍ 65 വരെ വാനപ്രസ്ഥം.65 മുതല്‍ മരിയ്ക്കു വരെ സന്ന്യാസജീവിതം വേണമെന്നാണ് ആയുര്‍വേദം നിഷ്‌കര്‍ഷിയ്ക്കുന്നത്.

ഇരുപങ്കാളികളും
ഇരുപങ്കാളികളും ശാന്തമായും സമാധാനമായുമിരിയ്ക്കുന്ന സമയത്ത് സെക്‌സാകണമെന്നും ആയുര്‍വേദം പറയുന്നു.വഴക്കുകേേളാ സ്‌ട്രെസോ താല്‍പര്യക്കുറവോ ഉള്ളപ്പോള്‍ ഇത് സെക്‌സിനു പറ്റിയ സാഹചര്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ സെക്‌സ് ഒഴിവാക്കുക.

അസുഖമായിരിയ്ക്കുന്ന സമയത്ത്
പങ്കാളികളില്‍ ആര്‍ക്കെങ്കിലും അസുഖമായിരിയ്ക്കുന്ന സമയത്ത് സെക്‌സ് ഒഴിവാക്കുക. രോഗാവസ്ഥയില്‍ സെക്‌സ് അരുതെന്നാണ് ആയുര്‍വേദം അനുശാസിയ്ക്കുന്നത്.

ഇതുപോലെ മഞ്ഞുകാലത്താണ് വേനല്‍ക്കാലത്തേക്കാള്‍ സെക്‌സ് ആകാവുന്നത്.

ധാരാളം ഭക്ഷണം കഴിച്ച ശേഷം
ധാരാളം ഭക്ഷണം കഴിച്ച ശേഷം സെക്‌സ് ഒഴിവാക്കണമെന്നും ആയുര്‍വേദം പറയുന്നു. സെക്‌സിനു മുന്‍പ് മിതഭക്ഷണമേ ആകാവൂ. ഇതാണ് നല്ല സെക്‌സിനും നല്ലത്. ഇതുപോലെ ഗര്‍ഭകാല സെക്‌സ് മെഡിക്കല്‍ സയന്‍സ് അനുകൂലിയ്ക്കുന്നുവെങ്കിലും ആയുര്‍വേദ പ്രകാരം ഇത് നല്ലതല്ല. ഇതുപോലെ തന്നെ ആര്‍ത്തവ സമയത്തെ സെക്‌സും ആയുര്‍വേദ പ്രകാരം നിഷിദ്ധമാണ്.

സമയം
രാവിലെ 6-8 വരെയുള്ള സമയം സ്ത്രീകള്‍ക്ക് ഉറക്കത്തിന്റെ മൂഡായിരിയ്ക്കും. ശരീരോഷ്മാവ് കുറഞ്ഞിരിയ്ക്കും. സെക്‌സ് താല്‍പര്യം കുറവും. എന്നാല്‍ പുരുഷന് നേരെ മറിച്ചും.പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു കൂടുന്നതും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് ഇതിനു കാരണം.

രാവിലെ8-10 വരെയുള്ള സമയത്ത്
രാവിലെ8-10 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും. പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് സാധാരണയായിരിയ്ക്കും.ഉച്ചയ്ക്കു 12 -2 വരെയുള്ള സമയം സ്ത്രീകള്‍ക്കു താല്‍പര്യക്കുറവായിരിയ്ക്കും. പുരുഷന്മാര്‍ക്കാവട്ടെ, കൂടുതലോ കുറവോ അല്ല.

ഉച്ചയ്ക്കു 2-4 വരെ
ഉച്ചയ്ക്കു 2-4 വരെയുള്ള സമയമാണ് സ്ത്രീയ്ക്ക് ഗര്‍ഭധാരണസാധ്യത വര്‍ദ്ധിയ്ക്കുന്നത്. കുട്ടികള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ക്ക് അനൂകൂലസമയം.

വൈകീട്ടു 4-8 വരെ
വൈകീട്ടു 4-8 വരെ ഇരുകൂട്ടര്‍ക്കും പ്രത്യേക താല്‍പര്യമുണ്ടാവാത്ത വിഷമായിരിയ്ക്കും ഇത്. ഡ്രൈ പിരീഡ് എന്നു പറയാം.8-10 വരെ സെക്‌സിനു ചേര്‍ന്ന സമയമാണ്. അത്താഴം ലഘുവാണെങ്കില്‍ മാത്രം. 10-12 വരെ സംസാരമാകാം.

Related Topics

Share this story