Times Kerala

കീമോതെറാപ്പിയിലൂടെ തലമുടി കൊഴിയുന്നത് പ്രതിരോധിക്കാന്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

 
കീമോതെറാപ്പിയിലൂടെ തലമുടി കൊഴിയുന്നത് പ്രതിരോധിക്കാന്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ലോകത്ത്‌ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിച്ചുവരികയാണ് . 2040-ഓടെ ഓരോ വര്‍ഷവും കീമോതെറാപ്പി ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വീതം വര്‍ദ്ധിക്കുമെന്ന് പഠനം പറയുന്നു. ക്യാന്‍സര്‍ രോഗികളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കീമോതെറാപ്പി ചെയ്താല്‍ തലമുടി കൊഴിയും എന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ സെന്‍റര്‍ ഫോര്‍ ഡെര്‍മിറ്റോളജി റിസേര്‍ച്ചില്‍ നിന്നുള്ള ഗവേഷകര്‍.

ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള്‍ എങ്ങനെ ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കുന്നു എന്നും ഇത് എങ്ങനെ തലമുടി കൊഴിയുന്നതിലേക്ക് എത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഇന്ത്യന്‍ വംശജനടങ്ങിയ ഗവേഷണസംഘം പഠനവിധേയമാക്കിയിരിക്കുന്നത്.

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സി.ഡി.കെ 4/6 എന്ന മരുന്നിന്‍റെ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോശവിഭജനം തടയാനുള്ള മരുന്നാണ് സി.ഡി.കെ 4/6. ക്യാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച്‌ ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സി.ഡി.കെ 4/6-യുടെ ധര്‍മം.

Related Topics

Share this story