Times Kerala

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ക്ക് തടവുശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചു

 
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ക്ക് തടവുശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ക്ക് ഫ്രഞ്ച് കോടതി വിധിച്ച തടവുശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചു. പ്ലംബര്‍ തൊഴിലാളിയെ തടഞ്ഞുവച്ചതിനും മര്‍ദ്ദിച്ചതിനുമാണ് ഫ്രഞ്ച് കോടതി 10 മാസത്തെ തടവുശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് പാരീസിലാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരിയും  സൗദി രാജാവിന്റെ മകളുമായ  ഹസ്സ ബിന്‍ സല്‍മാന്‍ രാജകുമാരിയാണ് കേസില്‍ അകപ്പെട്ടത്.

തൊഴിലാളിയായ അഷ്റഫ് ഈദ് എന്ന യുവാവിനെ രാജകുമാരിയുടെ  ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച്‌  അംഗ രക്ഷകര്‍ പിടികൂടി മര്‍ദ്ദിക്കുകയും രാജകുമാരിയുടെ കാല്‍ക്കല്‍ വീഴാന്‍ നിര്‍ബന്ധിതനാക്കി എന്നുമാണ്  കേസ്.  ഒരു പട്ടിയോട് പെരുമാറുന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും അഷ്റഫ് പൊലീസിന് മൊഴി നല്‍കി. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് രാജകുമാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു എങ്കിലും  10 മാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള വിധി താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ ഫ്രഞ്ച് കോടതി ഉത്തരവ് പുറത്ത് വിടുകയായിരുന്നു.

Related Topics

Share this story