Times Kerala

അമിത രോമ വളർച്ചയെ ഇനി ഭയക്കേണ്ടതില്ല

 
അമിത രോമ വളർച്ചയെ ഇനി ഭയക്കേണ്ടതില്ല

അമിത രോമവളർച്ച  പുരുഷന്മാരെയും സ്ത്രീകളെയും  ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരാണ് പലരും. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്തമായി തന്നെ പരിഹരിക്കാം .വയറിനു പുറമേയുള്ള രോമങ്ങളും ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

അമിത രോമവളർച്ചയ്യ്ക്കു പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പച്ചപപ്പായയുടെ പാല്‍ ഉപയോഗിക്കാവുന്നതാണ്. പച്ചപപ്പായയും അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് ഉപയോഗിച്ചാൽ ഇത് മാറി കിട്ടും. അല്‍പം പച്ചപപ്പായയുടെ പാല്‍ അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് വയറ്റില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിലൂടെ അത് അമിതരോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ രോമങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.  പതിനഞ്ച് മിനിട്ടെങ്കിലും ഇത് കൊണ്ട് മസ്സാജ് ചെയ്യണം.

കടുകെണ്ണയില്‍ അല്‍പം പച്ചപപ്പായ അരച്ച്‌ മിക്സ് ചെയ്ത് ഇത് വയറ്റിലും അമിത രോമവളര്‍ച്ചയുള്ള സ്ഥലത്തും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലതു പോലെ തേച്ച്‌ പിടിപ്പിച്ച്‌ മസ്സാജ് ചെയ്യുകയാണ് വേണ്ടത്. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യുന്നതിലൂടെ തന്നെ അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചെറുനാരങ്ങ നീരും അല്‍പം പച്ചപപ്പായുടെ നീര് എടുത്ത് മിക്സ് ചെയ്ത് ഇത് അമിത രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

Related Topics

Share this story