Times Kerala

വിമാന താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യവിൽപനയിൽ വൻ ക്രമക്കേട് കണ്ടെത്തി

 
വിമാന താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ  മദ്യവിൽപനയിൽ വൻ ക്രമക്കേട് കണ്ടെത്തി

നെടുമ്പാശേരി വിമാന താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ്  മദ്യവിൽപനയിൽ വൻ ക്രമക്കേട് കണ്ടെത്തിയത്. അനുവദിച്ചതിലധികം വിദേശ മദ്യം വിൽപന നടത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം ഡ്യൂട്ടി ഫ്രീ അധികൃതരോട്  മദ്യവിൽപനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഗൾഫിൽ നിന്നും കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും അനുവദിച്ചതിൽ അധികം മദ്യം കണ്ടെടുത്തിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയതാണെന്ന യാത്രക്കാരുടെ  വെളിപ്പെടുത്തലിനെ തുടർന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതരോട് കസ്റ്റംസ് മദ്യവിൽപനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. ഒരാഴ്ചത്തെ കണക്കിലും ഒരു മാസത്തെ കണക്കിലും ക്രമക്കേട് ബോധ്യപ്പെട്ടപ്പോഴാണ് പിന്നീട് ഒരു വർഷത്തെ കണക്ക് ഹാജരാക്കാനായി ഡ്യൂട്ടിഫ്രീ അധികൃതരോട് കസ്റ്റംസ് ആവശ്യപ്പെട്ടത്.

ഒരു മാസത്തെ മദ്യ വിൽപനയുടെ കണക്ക് പരിശോധിച്ചപ്പോൾ അറുപതോളം ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു വർഷത്തെ കണക്ക് ഹാജരാക്കാനായി ഡ്യൂട്ടിഫ്രീ അധികൃതരോട് കസ്റ്റംസ് ആവശ്യപ്പെട്ടു.  വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരന് രണ്ട് ലിറ്റർ വിദേശ മദ്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങാൻ കഴിയുക. പാസ്‌പോർട്ട്  യാത്രാ രേഖകൾ കമ്പ്യൂട്ടറിൽ ചേർത്ത ശേഷമാണ് മദ്യം നൽകുന്നത്. എന്നാൽ ഒരു യാത്രക്കാരന് പലപ്പോഴും രണ്ടിലധികം ലിറ്റർ മദ്യം നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത് .

ഒരു യാത്രക്കാരന് തന്നെ വിവിധ വിമാന നമ്പറും സമയവും രേഖപ്പെടുത്തി മദ്യം നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സെർവർ തകരാറിലാകുമ്പോഴാണ് ഇത്തരത്തിൽ രണ്ടിലധികം ലിറ്റർ മദ്യം യാത്രക്കാർ വാങ്ങിയിരിക്കുന്നതെന്നാണ് ഇക്കാര്യത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം.

Related Topics

Share this story