Times Kerala

64 എംപി ക്വാഡ് ക്യാമറ  റിയൽമി 

 
64 എംപി ക്വാഡ് ക്യാമറ  റിയൽമി 

64 എംപി ക്വാഡ് ക്യാമറയുമായാണ് റിയല്‍മി എക്സ് ടി സ്മാര്‍ട്ഫോണ്‍ ഫോണ്‍ എത്തീരിക്കുന്നത്. സാംസങിന്റെ ഐഎസ്ഓസെല്‍ ജിഡബ്ല്യൂ വണ്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഫോണില്‍ 64 എംപി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഇതില്‍ എഫ് 1.8 അപ്പേര്‍ച്ചറും ഇലക്ട്രോണിക് സ്റ്റെബിലൈസേഷനും ഉണ്ട്. എട്ട് മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ മൈക്രോ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് മറ്റുള്ളവ.  16 എംപി ക്യാമറ സെല്‍ഫിക്ക് .
പേള്‍ വൈറ്റ്, പേള്‍ ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. റിയല്‍മി എക്സ്ടിയുടെ നാല് ജിബി റാം + 64 ജിബി പതിപ്പിന് 15999 രൂപയാണ് വില, ആറ് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജിന് 18999 രൂപയും ആണ് വില. 4000 എംഎഎച്ച് ബാറ്ററി. 20 വാട്ട് വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം, എട്ട് ജിബി വരെ റാം ശേഷി, 128 ജിബി വരെയാണ് ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ്.

Related Topics

Share this story