Nature

ഡോളറിനെതിരെ തുടര്‍ച്ചയായി ഏഴാം നാളിലും രൂപയ്ക്ക് നേട്ടം 

കൊച്ചി: ഡോളറിനെതിരെ തുടര്‍ച്ചയായി ഏഴാം നാളിലും രൂപ നേട്ടം . ഇന്നലെ ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 70.91ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കി. ഏഴു ദിവസത്തിനിടെ ഡോളറിനെതിരെ രൂപയ്ക്ക് 147 പൈസയുടെ നേട്ടമുണ്ടാക്കി. ഇന്നലെ സെന്‍സെക്‌സ് 280 പോയിന്റ് ഉയര്‍ന്ന് 37,​384ലും നിഫ്റ്റി 93 പോയിന്റ് നേട്ടവുമായി 11,​075ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണവിലയിലും കുറവുണ്ടായി. പവന് 120 രൂപ കുറഞ്ഞ് 27,​880 രൂപയിലാണ് വ്യാപാരം നടന്നത്.

Comments are closed.