Times Kerala

മിൽമയുടെ ചരിത്രത്തിലെ  റെക്കോർഡ് വിൽപന 

 
മിൽമയുടെ ചരിത്രത്തിലെ  റെക്കോർഡ് വിൽപന 

 

 

 

 

 

മിൽമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിൽപനയാണ് ഈ   ഓണക്കാലത്ത് നടന്നത്. ഉത്രാടം നാളിൽ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. നാൽപത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റ‍ർ പാലും, അഞ്ച് ലക്ഷത്തി എൺപത്തിയൊന്‍പതിനായിരം ലിറ്റർ തൈരുമാണ്  മിൽമ ഈ  ഓണക്കാലത്ത് കേരളത്തിൽ വിറ്റത്.

കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക് ഫെഡറേഷനിൽ നിന്നും  പാൽ വാങ്ങിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈൽ ആപ്പ് വഴിയുള്ള വിൽപനയ്ക്കും മികച്ച പ്രതികരണമായിരുന്നു.

കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈൽ ആപ്പ് വഴി വിറ്റത്. മിൽമ ഉൽപന്നങ്ങൾക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തിൽ വരുത്താതിരുന്ന വില വർദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മിൽമ ഫെഡറേഷന്‍റെ തീരുമാനം.

Related Topics

Share this story