Times Kerala

പഴവും ബിയറും ചേര്‍ന്ന് കഷണ്ടിക്ക് ഒറ്റമൂലി

 
പഴവും ബിയറും ചേര്‍ന്ന് കഷണ്ടിക്ക് ഒറ്റമൂലി

കഷണ്ടി ഇന്നത്തെ കാലത്ത് പുരുഷന്‍മാരെ വലക്കുന്നത് ചില്ലറയല്ല. പലപ്പോഴും പല വിധത്തിലാണ് കഷണ്ടിയെ പ്രതിരോധിക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ കഷണ്ടിക്ക് ഏതെങ്കിലും തരത്തില്‍ പരിഹാരം കാണുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കൂടി നമ്മള്‍ കണക്കാക്കേണ്ടതുണ്ട്.

കറ്റാര്‍വാഴ നീരില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി

കാരണം മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമായ പല മരുന്നുകള്‍ക്കും കഷണ്ടിയെ പ്രതിരോധിക്കാന്‍ കഴിയും എന്ന് പറയുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. എന്നാല്‍ കഷണ്ടി പ്രതിരോധിക്കാന്‍ ഇന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ബിയറും പഴവും മതി. എങ്ങനെ കഷണ്ടിയെ തുരത്താന്‍ ബിയറും പഴവും ഉപയോഗിക്കാം എന്ന് നോക്കാം.

ബിയറും പഴവും
ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും സഹായിക്കുന്നു. ബിയര്‍ മാത്രമല്ല ബിയറിനോടൊപ്പം പഴവും ചേരുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണം ലഭിയ്ക്കുന്നത്.

ദിവസങ്ങള്‍ കൊണ്ട് പരിഹാരം
കഷണ്ടിയ്ക്കുള്ള ഫലപ്രദമായ ചികിത്സ എങ്ങനെ ബിയറിലൂടെ നമുക്ക് പ്രാവര്‍ത്തികമാക്കാം എന്ന് നോക്കാം. വെറും ദിവസങ്ങള്‍ കൊണ്ട് തന്നെ മുടികൊഴിച്ചില്‍ പമ്പ കടത്താം.

തയ്യാറാക്കുന്ന വിധം
ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പ്രതിവിധിയാണ് ഇത്. ഒരു മുട്ട പൊട്ടിച്ച് അതിന്റെ മഞ്ഞക്കരുവില്‍ പഴവും ബിയറും തേനും നന്നായി മിക്‌സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം
ഏത് മരുന്നും ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ പരിഹാരം ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കണം.

സ്റ്റെപ് 1
എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്തതിനു ശേഷം ഇത് കഷണ്ടി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ഭാഗങ്ങളില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. കഷണ്ടിയെന്ന വില്ലനെ തടയാന്‍ ഈ എണ്ണ.

സ്റ്റെപ് 2
തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂര്‍ ഇത് തലയില്‍ തന്നെ വെയ്ക്കുക. തലയ്ക്ക് ചൂടു കൂടുതല്‍ തോന്നുന്നുവെങ്കില്‍ ഭയപ്പെടേണ്ട ആവശ്യമില്ല.

സ്റ്റെപ് 3
കാരണം തലയോട്ടി ഈ മിശ്രിതത്തെ ആഗിരണം ചെയ്യുന്നതാണ് ഈ ചൂടിന് കാരണം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഫലം നിശ്ചയമായും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

Related Topics

Share this story