Times Kerala

ചർമ്മത്തിന്റെ എണ്ണമയത്തിനു കാരണം

 
ചർമ്മത്തിന്റെ എണ്ണമയത്തിനു കാരണം

നിങ്ങളുടെ ജനിതകവ്യവസ്ഥയാണ് ചർമ്മത്തിന്റെ എണ്ണമയം നിശ്ചയിക്കുന്നത് .എന്നാൽ മറ്റു ചില കാരണങ്ങൾ കൊണ്ടും എണ്ണമയം ഉണ്ടാകാം. നിങ്ങളുടെ മുഖത്തു എണ്ണമയം കാണുന്നതിനുള്ള കാരണങ്ങളായി പറയുന്നത് ഇവയാണ്.

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും വെല്ലുവിളി നിറയുന്ന ഒന്നാണ എണ്ണമയമുള്ള ചര്‍മ്മം. ചര്‍മ്മത്തില്‍ എത്രയൊക്കെ മേക്കപ് ചെയ്താലും സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിച്ചാലും അതെല്ലാം എണ്ണമയമുള്ള ചര്‍മ്മത്തിന് വിപരീത ഫലമാണ് നല്‍കുന്നത്.

ആർത്തവചക്രം

ഓരോ മാസവും നിങ്ങളുടെ ശരീരത്തിൽ ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നു .ഇതാണ് മുഖക്കുരു ഉണ്ടാകാനും ഓയിൽ ഗ്ലാന്റുകളെ ഉത്തേജിപ്പിച്ചു ശരീരത്തിൽ എണ്ണമയം കൂടാനുമുള്ള ഒരു കാരണം.

സമ്മർദ്ദം
ശാരീരികവും മാനസികവുമായ സമ്മർദ്ദം ശരീരത്തിൽ എണ്ണയുടെ അളവ് കൂട്ടും. അതിനാൽ യോഗയും മെഡിറ്റേഷനും ചെയ്തു സമ്മർദ്ദം കുറച്ചാൽ ചർമ്മത്തിലെ എണ്ണമയവും കുറയ്ക്കാം.

കാലാവസ്ഥ
നിങ്ങളുടെ വിയർപ്പ് ഗ്രന്ഥികൾ കാലാവസ്ഥയ്ക്കനുസരിച്ചു മാറുകയില്ല. അതിനാൽ ചൂട് കാലാവസ്ഥയിലും ഹ്യൂമിഡിറ്റിയിലും നിങ്ങളുടെ മുഖം എണ്ണമയം ആകുന്നു.

ഋതുമതി
പ്രായപൂർത്തി ആകുന്ന സമയത്തു ഹോർമോൺ വ്യതിയാനം ഉണ്ടാകുകയും ആൻഡ്രോജന്റെ അളവ് കൂടുകയും ചെയ്യുന്നു. ആൻഡ്രോജന്റെ കൂടുതൽ നിങ്ങളുടെ ചർമ്മത്തെ പക്വതപ്പെടുത്തുകയും ഗ്രന്ഥികൾ പക്വമാകുമ്പോൾ ചർമ്മം എണ്ണമയമാകും.

മേക്കപ്പ്
ചർമ്മത്തിലെ എണ്ണമയം ഒരു പരിധി വരെ മറയ്ക്കാൻ മേക്കപ്പിനു കഴിയും. എന്നാൽ മേക്കപ്പ് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ എണ്ണമയം ആക്കും. അതിനാൽ സൗന്ദര്യവസ്തുക്കൾ വാങ്ങുമ്പോൾ എണ്ണമയമില്ലാത്ത നോൺ കോമിഡോജനിക് മേക്കപ്പുകൾ വാങ്ങുക.

Related Topics

Share this story