Times Kerala

എപ്പോഴും സ്ലിം ബ്യൂട്ടി ആയിരിക്കാന്‍ ആഗ്രഹമുണ്ടോ?

 
എപ്പോഴും സ്ലിം ബ്യൂട്ടി ആയിരിക്കാന്‍ ആഗ്രഹമുണ്ടോ?

ഭാരം കുറയ്ക്കുമെന്നും സ്ലിം ഫിറ്റ് ആകുമെന്നും പുതുവത്സര പ്രതിജ്ഞ എടുത്ത ചിലരെങ്കിലും കാണും. എന്നാല്‍, ചിലരെങ്കിലും ഭാരം കുറയാനും സ്ലിം ആകാനും വേണ്ട അടിസ്ഥാന നിയമം പോലും പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. അതായത് ഏറ്റവും പരമപ്രധാനം രാത്രി അത്താഴത്തിനും ഉറക്കത്തിനും ഇടയ്ക്ക് മൂന്നു മണിക്കൂറെങ്കിലും വേണം എന്ന തത്വം ആരെങ്കിലും പാലിക്കാറുണ്ടോ? നിറഞ്ഞ വയറുമായി ഉറങ്ങുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. എത്രയും നേരത്തെ ഭക്ഷണം ദഹിക്കുന്നതാണ് നല്ലത്. മെലിഞ്ഞ സുന്ദരനും സുന്ദരിയും ആയിരിക്കാന്‍ ഇനി പറയുന്ന മൂന്നു വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

ഊര്‍ജസ്വലമായ നടത്തം

ആരോഗ്യമുള്ള പേശികള്‍ വളരെയധികം ആരോഗ്യപരമായ ഗുണങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദം, പ്രമേഹ സാധ്യത കുറവ്, കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കുക എന്നിവ അവയില്‍ ചിലതു മാത്രം. ഉറച്ച മസിലുകള്‍ ശരീരത്തിലെ പഴക്കം ചെന്ന ദഹനപ്രക്രിയാ തകരാറും പരിഹരിക്കുന്നു. ഇത്തരം ദഹനപ്രശ്‌നങ്ങള്‍ ഹൃദ്രോഗത്തിന് വരെ കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ നടത്തം വളരെ നല്ല ഒരു വ്യായാമം ആയി കണക്കാക്കുന്നു. ദിവസേന 20 മിനുട്ട് നടക്കുന്നത് ഹൃദയാരോഗ്യവും കാത്തുസൂക്ഷിക്കും.

യോഗ ചെയ്യുക

സമ്മര്‍ദ്ദത്തെ അതിജീവിക്കാനും നല്ല ഒരു ശരീരം ഉണ്ടാകാനും യോഗ അത്യുത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെഡ് സ്റ്റാന്‍ഡ്, കൗ പോസ് എന്നീ രണ്ടു യോഗ പോസുകള്‍ പരീക്ഷിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകരമാകും. എല്ലാ പേശികളെയും വ്യായാമത്തില്‍ എത്തിക്കുന്നതോടൊപ്പം ഞരമ്പുകളെ ആയാസരഹിതമാക്കുകയും ചെയ്യുന്നതിലൂടെ യോഗ മികച്ച അനുഭവം പകരുന്നു. മാനസികാരോഗ്യം വര്‍ധിപ്പിക്കുകയും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ ബി, ഡി 12 എന്നിവ കൃത്യമായി പരീക്ഷിക്കുക

ദിവസം മുവുവന്‍ വല്ലാത്ത പുറംവേദനയും വല്ലാത്ത മന്ദത അനുഭവിക്കുകയും ചെയ്യുന്നുണ്ടോ? രക്തത്തിലെ വൈറ്റമിന്‍ ബി, ഡി 12 എന്നീ ഘടകങ്ങള്‍ പരീക്ഷിക്കുന്നതു നന്നായിരിക്കും. മിക്ക സ്ത്രീകളിലും ഇതിന്റെ അഭാവം ഉണ്ടായിരിക്കും. എന്നാല്‍, തിരിച്ചറിയാന്‍ സാധിക്കില്ല. വൈറ്റമിന്‍ ബി, ഡി 12 ഉള്‍പ്പെട്ട ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തുന്നത് മാനസികോല്ലാസം വര്‍ധിപ്പിക്കും.

Related Topics

Share this story