Times Kerala

മോഹമുണർത്താൻ ഒറ്റമൂലികൾ!

 
മോഹമുണർത്താൻ ഒറ്റമൂലികൾ!

നിരവധി ഔഷധയോഗങ്ങളും പച്ചിലക്കൂട്ടുകളും പണ്ടുമുതലേ തന്നെ പ്രചാരത്തിലുണ്ട്. പൗരാണികവും പ്രമുഖവുമായ ആയുർവേദഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ വാജീകരണം എന്നൊരു ഭാഗം തന്നെ ലൈംഗികബന്ധമായ വിഷയങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്. ശരീരസംയോഗത്തെ ആഹ്ലാദപ്രദവും ആനന്ദപൂർണവുമായ ഒന്നാക്കാൻ സഹായിക്കുന്ന പ്രാചീനമായ ഒറ്റമൂലികളും ഔഷധയോഗങ്ങളും വായിച്ചറിയാം.

ലൈംഗികതാൽപര്യത്തിന്

ഏത്തപ്പഴം നെയ്യിൽ വരട്ടി കഴിച്ചാൽ ലൈംഗികതാൽപര്യം വർധിക്കും. സ്ത്രീകൾക്കും നല്ലത്.
ചെറുപയർ, കടല, ഗോതമ്പ് ഇവ ആട്ടിൻപാലിൽ ഇട്ടു വേവിച്ച് തണുക്കുമ്പോൾ തേനും നെയ്യും ചേർത്തു കഴിക്കുക. ഇതുകൂടാതെ ഉഴുന്നിൻ പരിപ്പ് പാലിലിട്ടു വേവിച്ച് പഞ്ചസാര ചേർത്തു കഴിക്കുക കൂടി ചെയ്താൽ ഇരട്ടി ഗുണം ചെയ്യും.
നിലപ്പനക്കിഴങ്ങ് പാലിൽ അരച്ചു കഴിക്കുന്നതും പ്രയോജനകരം തന്നെ.
പൂവമ്പഴവും പാലും ദിവസേന കഴിക്കുക.

തേനും പകുതിവേവിച്ച മുട്ടയും ജാതിക്കയും കൂട്ടി കഴിച്ചാൽ താൽപര്യം വർധിക്കും. ബന്ധപെടുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിച്ചാൽ രതിസുഖം വർധിക്കുമെന്നും സമയദൈർഘ്യം ലഭിക്കുമെന്നും വാത്സ്യായൻ പറയുന്നു.
വെറ്റിലയും ജാതിക്കയും കൂട്ടി ചവച്ചിറക്കുക.
ഇരട്ടിമധുരം പൊടിച്ചത് നെയ്യും തേനും പാലുമായി ചേർത്തു കഴിക്കുക.
പോത്തിറച്ചി സൂപ്പു വച്ചു കഴിക്കുക.

ശേഷി കൂട്ടാൻ
തക്കോലവും അടപതിയൻ കിഴങ്ങും പാലിൽ വേവിച്ച് അരച്ച് തേനും നെയ്യും ചേർത്തു കഴിക്കുക.
നായ്ക്കുരണപ്പരിപ്പും ഗോതമ്പും കൂടി പാലിൽ കാച്ചി ആറിയശേഷം നെയ്യും തേനും ചേർത്തു കഴിച്ച് ഒന്നു പ്രസവിച്ച പശുവിന്റ പാൽ അനുപാതമായി കുടിക്കുക.

Related Topics

Share this story