Times Kerala

എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിച്ചു

 
എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിച്ചു

ദുബായ്: ഇന്ത്യന്‍ വിമാനക്കമ്ബനിയായ എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍നിന്നാണ് ദുബായ് സര്‍വീസിന്റെ തുടക്കം. തിരിച്ചും എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും.

മുംബൈയില്‍നിന്ന് വൈകീട്ട്‌ 4.30-ന് പുറപ്പെടും. യു.എ.ഇ. സമയം 6.25-ന് ദുബായിലെത്തും. തിരികെ വൈകീട്ട്‌ 7.15-ന് ദുബായില്‍നിന്നും പറക്കുന്ന വിമാനം രാത്രി 12.15-ന് മുംബൈയിലെത്തും.17,820 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

Related Topics

Share this story