Times Kerala

സന്ധി വേദനയും ആയുര്‍വേദ സിദ്ധ-മര്‍മ്മ ചികിത്സയും

 
സന്ധി വേദനയും ആയുര്‍വേദ സിദ്ധ-മര്‍മ്മ ചികിത്സയും

സമയ ക്രമത്തില്‍ വാര്‍ദ്ധക്യത്തിന്‍റെ സ്വാഭാവികമായ ലക്ഷണങ്ങളില്ലൊന്നാണ് സന്ധിവേദന. വര്‍ഷങ്ങളായുള്ള ശാരീരിക അദ്ധ്വാനത്തിന്‍റെ ഫലമായി പ്രായം കൂടുനതനുസരിച്ചു സന്ധിവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. എന്നാല്‍ അങ്ങനെയല്ലാത്തവയ്ക്ക്‌ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇന്ന് സന്ധിവേദനയുള്ളവരുടെ എണ്ണം വളരെ അധികമാണ്. പൊതുവേ കണ്ടുവരുന്ന സന്ധിവേദനകളില്‍ അറുപതു ശതമാനവും സ്ത്രീകളിലാണ്. ഇന്ന് നാം പിന്തുടര്‍ന്ന് വരുന്ന ജീവിത ശൈലിയിലെ മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. അമിത ശരീരഭാരമുള്ളവരില്‍ അമിതമായ് സന്ധിവേദന കണ്ടുവരാറുണ്ട്. ആദ്യകാലങ്ങളിലെ സന്ധിവേദന ആരും തന്നെ വൈദ്യസഹായം തേടാറില്ല എന്നതാണ് സത്യം. എന്നാല്‍ തുടര്‍ച്ചയായ സന്ധിവേദന അനുഭവപ്പെട്ടാല്‍ ശരീരം വൈദ്യസഹായം തേടുന്നു. എന്നതിന്‍റെ സൂചന തന്നെയാണ്.

സ്ത്രീ പുരുഷ വ്യത്യസമില്ലാതെ നട്ടെല്ല്, കാല്‍മുട്ട്, കൈമുട്ട്, ഇടുപ്പ്, എന്നീ സന്ധികളിലാണ് സാധാരണയായി വേദന അനുഭവപ്പെടുന്നത്. സന്ധിവേദന നമ്മുടെ ദൈനംദിന ജീവിതത്തില്‍ ശല്യകാരണമാകുമ്പോള്‍ തീര്‍ച്ചയായും വൈദ്യസഹായം തേടാറാണ് പതിവ്. നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് വേദന അനുഭവപ്പെടുക, കുറച്ച് ദൂരം നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് ബലം കുറയുക, തുടങ്ങിയവയാണ് ഇന്ന് പുരുഷന്മാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. സ്ത്രീകളിലും കാല്‍മുട്ടു വേദനയുള്ളവരുടെ എണ്ണം കുറവല്ല. കാല്‍മുട്ടില്‍ സന്ധിവേദന അനുഭവപ്പെടുന്നവര്‍ പൊതുവെ ശരീര ഭാരമുള്ളവരായിരിക്കും. സന്ധിവാതം ഉള്ള രോഗികളിലാണ് പൊതുവെ കാല്‍മുട്ടുവേദന അമിതമായ് കണ്ടു വരുന്നത്.

രണ്ട് എല്ലുകള്‍ ചേരുന്ന സ്ഥലത്തിനെയാണ് സന്ധി എന്ന് പറയുന്നത്. ശരീരവ്യായാമം തീരെ ഇല്ലാത്ത വരിലും കാലിന്‍റെ മുട്ടിന് വേദന അനുഭവപ്പെടാറുണ്ട്. കാല്‍മുട്ടിലെ സന്ധിവേദന കൂടുതലായും നമ്മുടെ ജോലിയുമായും ബന്ധപ്പെട്ടിരിക്കാം. കൂടുതല്‍ നേരം നിന്ന് കൊണ്ട് ജോലി ചെയ്യുന്ന ആളുകള്‍, ഭാരം ചുമക്കുന്നയാള്‍, അങ്ങനെയുള്ളവരില്‍ കൂടുതലായിട്ടാണ് കണ്ടുവരുന്നത്.

പ്രായം കൂടുന്നതനുസരിച്ച് സ്വാഭാവികമായ തേയ്മാനം മൂലം വേദന അനുഭവിക്കുന്നവര്‍ അനവധിയാണ്. എല്ലുകള്‍ക്ക് ഉണ്ടാവുന്ന തേയ്മാനമാണ് ഇതിന്‍റെ പ്രധാന കാരണം. എന്നാല്‍ മുട്ടിനോടു ചേര്‍ന്നുള്ള മറ്റു സന്ധികളും ഈ രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്. കാല്‍ മുട്ടുകള്‍ക്ക് വേദന ഇല്ലാതിരിക്കുമ്പോള്‍ സന്ധികളുംപേശികളും അനങ്ങാതാവുകയും ഇത് തേയ്മാനം കൂട്ടുകയും ചെയ്യുന്നു. അങ്ങനെ രോഗത്തിന്‍റെ കാഠിന്യവും കൂടുന്നു.

സന്ധിവേദനയെ നമ്മുക്ക് രണ്ടായിട്ട് വേര്‍തിരിക്കാം. ഒന്ന് നീര്‍ക്കെട്ടുള്ളവ, സന്ധികളില്‍ വീക്കമുള്ളവയും മറ്റൊന്ന് വീക്കമില്ലാതെ തേയ്മാനം കൊണ്ട് ഉണ്ടാകുന്നത്. സന്ധി വേദനകളില്‍ കൂടുതലായ് കണ്ടു വരുന്ന രോഗമാണ് ആമവാതം. നമ്മുടെ നാട്ടില്‍ ഇന്ന് കൂടുതലായിട്ടാണ് ആമവാതം കണ്ടുവരുന്നത്‌. ഇത് നമ്മുടെ പ്രതിരോധ ശക്തിയുടെ വ്യതിയാനം മൂലമാണ് ഉണ്ടാകുന്നത്.

രാവിലെ ഉണരുമ്പോള്‍ കാലുകളില്‍ നീര് കാണുക, കൈ മടക്കാന്‍ വയ്യാത്ത അവസ്ഥ തുടങ്ങി അനേകം ബുദ്ധിമുട്ടുകള്‍ ദൈനംദിന ജീവിതത്തില്‍ ആമവാതം മൂലം സംഭവിക്കാറുണ്ട്. സന്ധിവാതം കൂടുതലായും 50- നു മേല്‍ പ്രായമുള്ളവരിലാണ് അധികമായ്‌ കണ്ടു വരുന്നത്. പടികള്‍ കയറുമ്പോള്‍, കാല്‍മുട്ട് വേദന, ഇരുന്നിട്ട് എന്നീക്കുമ്പോള്‍ വേദന എന്നിങ്ങനെ തുടങ്ങുന്ന ഈ അസുഖം പിന്നെ ഒരടി പോലും കാലു വെയ്യ്ക്കാനാവാത്ത അവസ്ഥയിലേക്ക് രോഗിയെ കൊണ്ടെത്തിചേക്കാം.

ചിലര്‍ക്ക് കാലിന്‍റെ തള്ളവിരളിനു ശക്തമായ വേദനയും അനുഭവപ്പെടാറുണ്ട്. തെയ്മാനമുള്ള സന്ധിവേദനയ്ക്ക് രാവിലെ ഉണരുമ്പോള്‍ ഉണ്ടാക്കുന്ന വേദന സാധാരണമായ് കാണാറില്ല. നീര്‍ക്കെട്ടുള്ള സന്ധിവേദനകളില്‍ ഉറക്കമുണരുമ്പോഴാണ് വേദന കൂടുതലായ് അനുഭവപ്പെടുന്നത്. ഇതില്‍ പാരമ്പര്യമായ ജീനുകളാണ് പലപ്പോഴും ഇതിനു ഘടകമാകുന്നത്. ആദ്യം കൈ വിരളുകളുടെ സന്ധികളെ ബാധിക്കുകയും ക്രമേണ ശരീരത്തിലെ മറ്റ് വലിയ സന്ധികളിലേക്ക് നീരും വേദനയും ചലനശേഷികുറവും ബാധിക്കുകയുമാണ് ഈ രോഗത്തില്‍ പൊതുവെ കണ്ടു വരുന്നത്.

തണുത്ത ആഹാര സാധനങ്ങള്‍ കൂടുതലായ് ഉപയോഗിക്കുമ്പോഴോ, തണുത്ത കാലാവസ്ഥകളിലും സന്ധിവേദനകളുടെ കാഠിന്യം കൂടുന്നതായ് കണ്ടു വരുന്നു. രോഗം മൂര്‍ച്ച്ചിക്കുമ്പോള്‍ സന്ധിവേദനയും വീക്കവും ചലനശേഷി കുറഞ്ഞു വരുകയും ചെയ്യും. ചില രോഗികളില്‍ രാത്രി കാലങ്ങളിലെ പനിയോ നെഞ്ചിടിപ്പോ അനുഭവപ്പെടാറുണ്ട്. അമിതക്ഷീണമുള്ളവനും വിരളമല്ല. രോഗം പഴക്കമേറും തോറും സന്ധികള്‍ക്ക് വൈരൂപ്യം സംഭവിച്ചേക്കാം.

ചില പൊതുവായ കാരണങ്ങള്‍ കൊണ്ടും രോഗം സംഭവിക്കാം. അമിതമായ ശാരീരിക ആയാസം വേണ്ടി വരുന്ന ജോലികളില്‍ സ്ഥിരമായ്‌ ഏര്‍പ്പെടുക, നമ്മുടെ ശരീരത്തിന് ഹിതകരമല്ലാത്തതായ ഭ്ഷ്ണങ്ങള്‍ ശീലമാക്കുക, പകല്‍ സമയത്തെ ഉറക്കം, രാത്രികാലങ്ങളില്‍ ഉറക്കമില്ലയ്മ, വാഹനയാത്ര ദീര്‍ഘ നേരത്തേക്ക് വേണ്ടവര്‍, അമിത മദ്യപാനികള്‍, മല മൂത്രം തടഞ്ഞു വയ്ക്കുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്കും സംഭവിക്കാം.എന്നാല്‍ രോഗത്തിന്‍റെ കാഠിന്യം ഏറികഴിഞ്ഞാല്‍ ചികിത്സ രീതികള്‍ ഫലിക്കാന്‍ അധിക സമയം എടുത്തേക്കാം. ഈ രോഗത്തിന് ആയുര്‍വേദ സിദ്ധ-മര്‍മ്മ ചികിത്സയും ഓഷധങ്ങളും വളരെ ഫലപ്രധമായ് കണ്ടുവരുന്നു

Related Topics

Share this story