Times Kerala

കള്ളുഷാപ്പുകളിൽ കള്ള് മാത്രമല്ല രൂചിയൂറും കറികളുണ്ട് ! : ഇവിടെ നിന്നെല്ലാം കഴിക്കണം….

 
കള്ളുഷാപ്പുകളിൽ കള്ള് മാത്രമല്ല രൂചിയൂറും കറികളുണ്ട് ! : ഇവിടെ നിന്നെല്ലാം കഴിക്കണം….

കേരളത്തിലെ കള്ളുഷാപ്പുകളിൽ കള്ള് മാത്രമല്ല മറിച്ച് നാവിൽ രൂചിയൂറും കറികളുണ്ട്. കേരളത്തിൽ നിരവധി കള്ളുഷാപ്പുകൾ ഫാമിലി കള്ളുഷാപ്പുകളായി മാറിയിരിക്കുന്നു. കരിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും എന്നും പ്രിയപ്പെട്ടവയാണ്. കേരളത്തിലെ പ്രധാനപ്പെട്ട കള്ളുഷാപ്പുകളെ കുറിച്ചറിയാൻ….

മങ്കൊമ്പ് ഷാപ്പ്,

മങ്കൊമ്പ് ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം. കായല്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കുട്ടനാട്ടില്‍ നിന്നു നാടന്‍ മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ പറ്റിയ ഇടമാണ് ഇത്.

തറവാട്, കുമരകം

കുമരകത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ് ഫ്രൈ, കിളിമീന്‍ ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന്‍ കറി, ഞാവനിങ്ങ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവധി വിഭവങ്ങള്‍ ഇവിടെ കിട്ടും.

കിളിക്കൂട് കള്ള് ഷാപ്പ്,

കുമരകം കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവം. കുമരകത്തെ ഡ്രിഫ്റ്റ് വുഡ് മ്യൂസിയത്തിന് സമീപത്തയാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

നെട്ടൂര്‍ ഷാപ്പ്, എറണാകുളം

എറണാകുളത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. കുടുംബസമേതം സന്ദര്‍ശിക്കാവുന്ന ഷാപ്പുകളില്‍ ഒന്നാണ് നെട്ടൂര്‍ ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലിവര്‍, മീന്‍തല കറി എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍.

മുല്ലപ്പന്തല്‍, എറണാകുളം

എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം.എല്‍.എ. റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ലപന്തല്‍ കള്ളു ഷാപ്പ്. സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാപ്പ്. കരിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.

പിണറായി കള്ള് ഷാപ്പ്,

കണ്ണൂര്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കടുത്തായി പിണറായിലെ കാളി കള്ള് ഷാപ്പ് ജില്ലയിലെ തന്നെ പ്രശസ്തമായ കള്ള് ഷാപ്പാണ്. കണ്ടല്‍കായലിന്റെ കരയിലാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഞണ്ട് ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍.

വെള്ളിയാഴ്ചക്കാവ്,

വര്‍ക്കല തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബീച്ചിന് സമീപത്തായാണ് വെള്ളിയാഴ്ചക്കാവ് വര്‍ക്കല ഫാമിലി കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്ന സ്ഥലമാണ് വെള്ളിയാഴ്ചക്കാവ്.

Related Topics

Share this story